അമിതവണ്ണത്തിനുള്ള ഗുളിക 'വെഗോവി'ക്ക് ബഹ്‌റൈനിൽ അനുമതി


പ്രദീപ് പുറവങ്കര

മനാമ: സൂചി ഉപയോഗിച്ചുള്ള കുത്തിവെപ്പുകൾക്ക് വിരാമമിട്ട്, ലോകമെമ്പാടും ഏറെ ചർച്ച ചെയ്യപ്പെട്ട അമിത വണ്ണതിനുള്ള മരുന്നായ 'വെഗോവി' (Wegovy - Semaglutide) ഗുളിക രൂപത്തിൽ ബഹ്‌റൈനിൽ ലഭ്യമായിതുടങ്ങി. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) അനുമതി ലഭിച്ചതോടെ, യു.എ.ഇയ്ക്ക് ശേഷം ജി.സി.സിയിൽ ഈ മരുന്ന് ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമായി ബഹ്‌റൈൻ മാറി.

ഭാരം കുറയ്ക്കുന്നതിനും അമിതവണ്ണമുള്ളവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് ദിവസേന വെറും വയറ്റിൽ കഴിക്കേണ്ട ഈ ഗുളിക. കുത്തിവെപ്പിനോട് ഭയമുള്ളവർക്കും യാത്രകൾ പതിവായവർക്കും തണുപ്പിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഈ ഗുളികകൾ ഏറെ അനുയോജ്യമാണെന്ന് വിദഗ്ധർ പറയുന്നു. അതേസമയം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം രോഗികൾ കൃത്യമായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വേണം മരുന്ന് കഴിക്കാൻ. കുത്തിവെപ്പുകളെ അപേക്ഷിച്ച് ഗുളികകൾ കഴിക്കുമ്പോൾ പ്രത്യേക നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

ഗുളികകൾ ഫാർമസികളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഡോസിന്റെ അളവനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. 1.5 മി.ഗ്രാം, 4 മി.ഗ്രാം എന്നിവയ്ക്ക് 62.500 ബഹ്‌റൈൻ ദിനാർ മുതൽ ആരംഭിക്കുന്നു. 9 മി.ഗ്രാം ഗുളികയ്ക്ക് 75 ദിനാറും, 25 മി.ഗ്രാം ഗുളികയ്ക്ക് 100 ദിനാറിലധികവുമാണ് വില. ഒരു പാക്കറ്റിൽ 30 ഗുളികകളാണ് ഉണ്ടാകുക. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ഇത് വാങ്ങാൻ സാധിക്കൂ. രാവിലെ എട്ട് മണിക്കൂർ ഫാസ്റ്റിംഗിന് ശേഷം വെറും വയറ്റിൽ 120 മി.ലിറ്ററിൽ താഴെ ശുദ്ധജലത്തിൽ ഗുളിക പൂർണ്ണമായി വിഴുങ്ങണം. ഗുളിക പൊടിക്കുകയോ ചവയ്ക്കുകയോ ചെയ്യരുത്. മരുന്ന് കഴിച്ച് അരമണിക്കൂറിന് ശേഷമേ ഭക്ഷണവും വെള്ളവും മറ്റ് മരുന്നുകളും കഴിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

#4PMNews #BahrainHealth #WegovyBahrain #NHRABahrain

article-image

മേെംമ്്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed