'ഒന്നും മറന്നിട്ടില്ല വിജയാ, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല'; മാസപ്പടി വിവാദത്തിൽ കോട്ടയത്ത് ഫ്ലെക്സ് പോര്


ഷീബ വിജയൻ


മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തിയും വിമർശനങ്ങളും പുകയുകയാണ്. വിവാദം ശക്തമായി തുടരുന്നതിനിടയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പതിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ കോട്ടയം നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. "ഒന്നും മറന്നിട്ടില്ല വിജയാ, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാകില്ല ഞങ്ങൾക്ക്" തുടങ്ങിയ വൈകാരിക വാചകങ്ങളാണ് ഫ്ലെക്സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഈ ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

മാസപ്പടി കേസിൽ സർക്കാർ നിലപാടിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നടത്തുന്ന ശക്തമായ വിമർശനങ്ങൾ പാർട്ടിക്ക് അകത്തും പുറത്തും വലിയ ചർച്ചയായി മാറുന്നതിനിടയിലാണ് ഈ ബോർഡുകളുടെ കടന്നുവരവ്. ഉമ്മൻചാണ്ടിയെ മുൻപ് പീഡനക്കേസിൽ ഉൾപ്പെടുത്തിയത് പിണറായി വിജയനാണെന്നും ആ കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ മറക്കുമോ എന്നും മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ഉയർത്തിയിരുന്നു. ഉമ്മൻചാണ്ടിക്ക് ഇതുവരെ അർഹമായ നീതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതേസമയം, ഉമ്മൻചാണ്ടിക്ക് നീതി കിട്ടിയില്ലെന്നത് സത്യമാണെങ്കിലും അതിന്റെ പേരിൽ മറ്റൊരു നേതാവിനെ വേട്ടയാടുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.

article-image

erwesfrs

You might also like

  • Lulu Exchange
  • Straight Forward

Most Viewed