സി­നി­മ തീ­യറ്റർ‍ : നി­യമാ­വലി­ക്ക് സൗ­ദി­ സർക്കാറിന്റെ അംഗീ­കാ­രം


ദമാം : സൗദിയിൽ സിനിമ തീയറ്റർ അനുവദിക്കാനുള്ള നിയമാവലിക്ക് അംഗീകാരം. സിനിമാ തീയറ്ററുകൾ നിർമ്മിക്കുന്നതിനും നടത്തുന്നതിനും മൂന്നുതരം ലൈസൻസുകളാണ് അനുവദിക്കുകയെന്ന് ജനറൽ‍ കമ്മീഷൻ ഫോർ‍ ഓഡിയോ വിഷ്വൽ മീഡിയ ഡയറക്ടർ ബോർഡ് അംഗീകരിച്ച നിയമാവലി വ്യക്തമാക്കുന്നു. 

സമഗ്ര സാന്പത്തിക പരിഷ്‌ക്കരണ പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായാണ് രാജ്യത്ത് സിനിമ പ്രദർശനത്തിന് അനുമതി നൽകിയത്. തീയറ്ററുകൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസ്, സ്ഥിരം അല്ലെങ്കിൽ താൽക്കാലിക തീയറ്ററുകൾ പ്രവർ‍ത്തിപ്പിക്കുന്നതിനുള്ള ലൈസൻസ്, തീയറ്റർവ്യവസായ മേഖലയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് എന്നിവയാണിവ.

സാംസ്‌കാരിക സന്പന്ന തയ്ക്കും സർഗാത്മക വളർച്ചക്കും സിനിമാ മേഖല പ്രധാനമാണെന്ന് സാംസ്‌ക്കാരിക ഇൻഫർമേഷൻ മന്ത്രി ഡോ.അവാദ് അൽ അവാദ് പറഞ്ഞു. 

തീയേറ്റർ സിനിമ മേഖലയിൽ 2030ഓടെ 30,000 സ്ഥിരം തൊഴിലവസരങ്ങളും 130,000 ലേറെ താൽക്കാലിക തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിവർഷം 9000 കോടിയിലേറെ റിയാൽ ആഭ്യന്തര ഉൽപ്പാദനത്തിന് സിനിമ മേഖല സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആഭ്യന്തര മന്ത്രാലയം, ധന മന്ത്രാലയം, മുനിസിപ്പൽ ഗ്രാമ മന്ത്രാലം, സിവിൽ ഡിഫൻസ്, കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുമായി ചർച്ച നടത്തിയതിനു ശേഷമാണ് സിനിമാ തീയറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നിയമാവലി പൂർത്തിയാക്കിയത്. മൂല്യങ്ങൾക്ക് നിരക്കാത്ത സിനിമകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed