ദു­ബൈ­യി­ൽ­ 15 കേ­ന്ദ്രങ്ങളിൽ കൂ­ടി­ സ്മാ­ർ­ട് സി­ഗ്നലു­കൾ


ദുബൈ : കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആർ.ടി.എ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സ്മാർട് സിഗ്നൽ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അൽ സാദാ സ്ട്രീറ്റിൽ തുടങ്ങിയ സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമായതിനാൽ ഇതര മേഖലകളിലും സജ്ജമാക്കും. 

 അൽ മുറഖാബാദ്, റിഗ്ഗ, മൻഖൂൽ, ബനിയാസ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ മക്തൂം, ഷെയ്ഖ് ഖലീഫ സ്ട്രീറ്റുകൾ, അൽ ബർഷ, സിറ്റി വോക് ഡിസ്ട്രിക്ടുകൾ എന്നിവിടങ്ങളിലാണ് സ്മാർട് സിഗ്നലുകൾ സ്ഥാപിച്ചത്. സ്മാർട് സെൻസറുകളുള്ള നൂതന സംവിധാനം വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്പായി നടപ്പാതയിലും ചുവപ്പ്, പച്ച സിഗ്നൽ ലൈൻ തെളിയും. ചുവപ്പ് സിഗ്നലാണോ പച്ചയാണോ എന്നറിയാൽ നിലവിലുള്ളതു പോലെ സിഗ്നൽ ലൈറ്റിലേക്കു നോക്കേണ്ടതില്ല. 

ഇതു സുരക്ഷ കൂടുതൽ ഉറപ്പാക്കും. അലക്ഷ്യമായി റോഡ് കുറുകെ കടക്കുന്നതു തടയാൻ പുതിയ സിഗ്നലിംങ് സംവിധാനം സഹായകമാകും. ആരുമില്ലെങ്കിലും ചുവപ്പ് ലൈറ്റ് തെളിയുന്പോൾ വാഹനങ്ങൾ കൂട്ടത്തോടെ നിർത്തേണ്ടി വരുന്നത് പലപ്പോഴും സുഗമ ഗതാഗതത്തിനു തടസ്സമാകാറുണ്ട്. സ്മാർട് സിറ്റി പദ്ധതികളുടെ ഭാഗമായാണ് നൂതന സിഗ്നലിങ് സംവിധാനം നടപ്പാക്കുന്നതെന്നു ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ മൈതാ ബിൻ ആദായി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed