കു­വൈ­ത്തിൽ നി­ന്ന് ഫെ­ബ്രു­വരി­യിൽ നാ­ടു­കടത്തി­യത് 217 ഇന്ത്യക്കാ­രെ­


കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് ഫെബ്രുവരിയിൽ നാടുകടത്തിയത് 217 ഇന്ത്യക്കാരെ. ഒരുമാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 1056 ആണ്. 2018ൽ ഇതുവരെ നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണം 3610 ആയി. അവരിൽ 929 പേരാണ് ഇന്ത്യക്കാർ. വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായവർ, വിവിധ കുറ്റങ്ങൾക്ക് കോടതി നാടുകടത്തലിന് വിധിച്ചവർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ഈകണക്ക്. 

അതിനിടെ വിദേശികളായ നൂറുക്കണക്കിന് അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസമന്ത്രാലയം നടപടികൾ ആരംഭിച്ചു. ചില വിദ്യാഭ്യാസ ജില്ലകളിലെ വിദേശ അധ്യാപകർക്ക് പിരിച്ചുവിടൽ സംബന്ധിച്ച് എച്ച്‌.ആർ വിഭാഗം നോട്ടീസ് നൽകിക്കഴിഞ്ഞതായി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മറ്റുള്ളവർക്ക് ഈ മാസം നോട്ടീസ് നൽകും. മുപ്പത് വർഷത്തിലേറെ സേവനം ചെയ്‌ത സൂപ്പർവൈസർമാരും പിരിച്ചുവിടുന്നവരിൽ ഉൾപ്പെടും.

 എന്നാൽ സിറിയയിൽ നിന്നുള്ള അധ്യാപകർക്ക് ഇളവ് അനുവദിക്കും. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അവർക്ക് സ്വദേശത്തേക്ക് പോകാനുള്ള സാഹചര്യം ഇല്ലെന്ന പരിഗണനയിലാണ് ഇളവ്. പ്രൈമറി/സെക്കൻ‌ഡറി തലത്തിൽ ഇസ്‌ലാമിക് സ്റ്റഡീസ്, കന്പ്യൂട്ടർ സ്റ്റഡീസ്, സയൻസ്, ഹ്യുമാനിറ്റീസ്, മാത്‌സ്, അറബിക്, ഇം‌ഗ്ലിഷ് അധ്യാപകരാണ് പിരിച്ചുവിടലിന് വിധേയരാകുന്നവരിൽ ഏറെയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed