ബാങ്ക് അക്കൗണ്ട് ഉടമകൾ ദേശീയ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം
റിയാദ് : സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉടമകൾ ദേശീയ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സൗദി കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചു. ഏപ്രിൽ 14ന് മുന്പ് അക്കൗണ്ട് ഉടമകൾരജിസ്ട്രേഷൻ സംബന്ധിച്ച വിവരം അക്കൗണ്ട് നന്പറുമായി ബന്ധിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളും രജിസ്റ്റർ ചെയ്യണം. നിലവിൽ ഏതെങ്കിലും പോസ്റ്റ് ബോക്സ് നന്പറും താമസാനുമതി രേഖയായ ഇഖാമയുടെ പകർപ്പും നൽകിയാൽ രാജ്യത്തെ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാൻ കഴിയുമായിരുന്നു.
address.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് ദേശീയ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിർ പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോഴുള്ള മൊബൈൽ നന്പറാണ് രജിസ്ട്രേഷന് വേണ്ടത്.

