യാത്രയയപ്പ് നൽകി


കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ 2018 പ്രവർത്തന വർഷത്തെ ആദ്യ പ്രവർത്തകസമിതി യോഗത്തിൽ വെച്ച്, നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങളായ ശ്രീ.ബാലകൃഷ്ണൻ, ശ്രീമതി. വിജയകുമാരി എന്നിവർക്ക് യാത്രയയപ്പ് നൽകി.

അസോസിയേഷന്റെ തുടക്കകാലം മുതൽ തോളോട് തോൾ ചേർന്ന്, കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു മേഖലകളിലും തൃശ്ശൂർ അസോസിയേഷന് വേണ്ടി അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇവർക്ക് അസോസിയേഷൻ എല്ലാ വിധ ഭാവുകങ്ങളും യാത്ര മംഗളങ്ങളും നേർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed