മൊ­ബൈൽ ഫോൺ കടകളിൽ പരി­ശോ­ധന ശക്തമാ­ക്കി­ തൊഴിൽ മന്ത്രാ­ലയം


മദീന : ഒരുമാസത്തിനിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 6927 മൊബൈൽ ഫോൺ കടകളിൽ പരിശോധന നടത്തി.മുനിസിപ്പൽ, വാണിജ്യ മന്ത്രാലയങ്ങളും സുരക്ഷാ വകുപ്പുകളുമായും സഹകരിച്ച് നടത്തിയ പരിശോധനകളിൽ 94 ശതമാനം സ്ഥാപനങ്ങൾ സൗദിവൽക്കരണവും മറ്റു തൊഴിൽ നിയമങ്ങളും പാലിച്ചതായി ബോധ്യപ്പെട്ടു. 6493 സ്ഥാപനങ്ങളാണ് നിയമങ്ങൾ പൂർണമായും പാലിച്ചത്. 434 മൊബൈൽ ഫോൺ കടകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി.

തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ ഒരു മാസത്തിനിടെ 511 നിയമ ലംഘനങ്ങളാണ് മൊബൈൽ ഫോൺ കടകളിൽ കണ്ടെത്തിയത്. ഇതിൽ 439 എണ്ണം (86 ശതമാനം) സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 72 എണ്ണം മറ്റു നിയമ ലംഘനങ്ങളുമാണ്. മൊബൈൽ ഫോൺ കടകളിലെ നിയമ ലംഘനങ്ങളെയും മറ്റു തൊഴിൽ നിയമ ലംഘനങ്ങളെയും കുറിച്ച് 19911 എന്ന നന്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു.

റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ഈയാഴ്ച ഷോപ്പിംഗ് മാളുകളിലും വർക്ക് ഷോപ്പുകളിലും വ്യവസായശാലകളിലും മൊത്ത വിൽപന കേന്ദ്രങ്ങളിലും റസ്റ്റോറന്റുകളിലും ഫാർമസികളിലും മറ്റു സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളിൽ 205 നിയമ ലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി സഹകരിച്ച് 991 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രാലയ ശാഖ പരിശോധന നടത്തിയത്. നിയമലംഘനങ്ങൾക്ക് 109 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed