മദീ­നയി­ലെ­ ഹോ­ട്ടലു­കളിൽ തൊ­ഴിൽ മന്ത്രാ­ലയത്തി­ന്റെ­ പരി­ശോ­ധന


മദീന : മദീനയിലെ ഹോട്ടലുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ 72 നിയമ ലംഘനങ്ങൾ കണ്ടെത്തി. പുലർച്ചെ രണ്ടു മുതൽ രാവിലെ ആറു വരെയുള്ള സമയത്താണ് ഹോട്ടലുകളിൽ അധികൃതർ പരിശോധനകൾ നടത്തിയത്. സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ 72 വിദേശികൾ ജോലി ചെയ്യുന്നതായാണ് പരിശോധനകൾക്കിടെ കണ്ടെത്തിയത്.

റെയ്ഡുകൾക്ക് പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ലെന്നും ഏതു സമയത്തും പരിശോധനകൾ നടത്തുമെന്നും മദീന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവിയും മദീന സൗദിവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറലുമായ അബ്ദുല്ല അൽസ്വാഇദി പറഞ്ഞു. 

സൗദിവൽക്കരണം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ തോതിൽ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അൽജൗഫിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ അധികൃതർ പോലീസുമായി സഹകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ രണ്ടു നിയമ ലംഘനങ്ങൾ കണ്ടെത്തി. പത്തൊന്പത് ജ്വല്ലറികളിലും ലേഡീസ് ഷോപ്പുകളിലുമാണ് അധികൃതർ പരിശോധനകൾ നടത്തിയത്.

You might also like

  • Straight Forward

Most Viewed