അബു­ദാ­ബി­യിൽ കഴി­ഞ്ഞ വർ­ഷം ടാ­ക്‌സി­ സേ­വനം ഉപയോ­ഗി­ച്ചത് 111 ദശലക്ഷം പേർ


അബുദാബി : അബുദാബി എമിറേറ്റിൽ കഴിഞ്ഞ വർഷം 111 ദശലക്ഷത്തോളം യാത്രക്കാർ ടാക്‌സിസേവനം ഉപയോഗിച്ചതായിറിപ്പോർട്ട്.  അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് (ഐ.ടി.സി) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

2017 അവസാന പാദത്തിലെ കണക്കു പ്രകാരം പ്രതിദിനം 2,68,000 ടാക്‌സി സവാരിക്കാർ എന്ന നിലയിൽ 25 ദശലക്ഷം പേർ ടാക്‌സി വേനം ഉപയോഗിച്ചതായും ഐ.ടി.സിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ടാക്‌സി ഡ്രൈവർമാർക്കായി നടത്തിയ മികച്ച പരിശീലന പരിപാടികളും ട്രാഫിക് സുരക്ഷാ ക്യാന്പയ്‌നുകളും ടാക്‌സി റോഡപകടങ്ങൾ കുറഞ്ഞതായും ജനറൽ മാനേജർ മുഹമ്മദ് ദർവിഷ് അൽ ഖാംസി വെളിപ്പെടുത്തി. 

അപകട രഹിതമായ ടാക്‌സി സേവനം മുൻ വർഷത്തേക്കാൾ 18 ശതാമനം മെച്ചപ്പെട്ട നിരക്ക് കൈവരിച്ചതായും മുഹമ്മദ് ദർവിഷ് അൽ ഖാംസി ചൂണ്ടിക്കാട്ടി.

You might also like

  • Straight Forward

Most Viewed