കുവൈത്തിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 100 ദിനാർ പിഴ
കുവൈത്ത് സിറ്റി : ട്രാഫിക് സിഗ്നലിലെ ചുവന്ന വെളിച്ചം മറികടക്കുന്നവർക്കു 100 ദിനാർ പിഴ ചുമത്താൻ ആലോചന. പൊതുഗതാഗതവകുപ്പ് അംഗീകരിച്ച തീരുമാനം താമസിയാതെ ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറിക്കും വകുപ്പുമന്ത്രിക്കും തുടർന്നു മന്ത്രിസഭയുടെയും പാർലിമെന്റിന്റെയും പരിഗണനയ്ക്കു സമർപ്പിക്കും.
ഗതാഗത നിയമലംഘകർക്കെതിരായ ശിക്ഷാനടപടികൾ കടുപ്പിച്ചു നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പാർക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യുന്നവർക്കുള്ള പിഴയും 100 ദിനാറായി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.

