നി­യമ ലംഘകരെ­ സഹാ­യി­ച്ച 745 വി­ദേ­ശി­കൾ സൗ­ദി­യിൽ പി­ടി­യി­ൽ


റിയാദ് : സൗദി അറേബ്യയിൽ നിയമ ലംഘകരെ സഹായിച്ച 745 വിദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 15ന് പൊതുമാപ്പ് അവസാനിച്ചതിന് ശേഷം ഇഖാമ, തൊഴിൽ നിയമ ലംഘകരെ സഹായിച്ചവരെയാണ് സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തത്. 

നിയമ ലംഘകരെ സഹായിച്ചതിന് 745 വിദേശികളെയും 122 സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. പൊതുമാപ്പ് കഴിഞ്ഞ് ഏഴ് ആഴ്ചക്കിടെ 3.61 ലക്ഷം നിയമ ലംഘകരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ഇവരിൽ 2.17 ലക്ഷം ഇഖാമ നിയമ ലംഘകരും 1.02 ലക്ഷം തൊഴിൽ നിയമ ലംഘകരുമാണ്. ഇതിനിടെ, അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 4,758 പേരെ അതിർത്തി രക്ഷാസേന പിടകൂടി. യെമൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. 

കാലാവധിയുളള പാസ്പോർട്ട് കൈവശമുള്ള നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നത് തുടരുകയാണ്. 57,440 നിയമ ലംഘകർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു.

യാത്രാ രേഖകളില്ലാത്ത 49,190 പേർക്ക് പാസ്പോർട്ട് നേടുന്നതിന് ബന്ധപ്പെട്ട എംബസികളുമായി ഏകോപനം നടത്തുന്നുണ്ട്. 58,000 പേർക്ക് എയർ ടിക്കറ്റ് ബുക്കുചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

പൊതുമാപ്പിന് ശേഷം പിടികൂടിയവരിൽ 78,135 നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed