റെന്റ് എ കാർ സന്പൂർണ സ്വദേശിവൽക്കരണം മാർച്ചിൽ
റിയാദ് : സൗദിയിൽ റെന്‍റ് എ കാർ ഷോപ്പുകളിൽ സന്പൂർണ സ്വദേശിവൽക്കരണം മാർച്ച് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രി അറിയിച്ചു. ദുറൂബ് എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയവർ മാർച്ചിൽ ജോലിക്ക് കയറും. മാർച്ച് മുതൽ സ്വദേശികൾക്ക് മാത്രമാണ് ഈ മേഖല. തീരുമാനം പ്രബല്യത്തിൽ വരുന്നതോടെ പതിനായിരത്തോളം വിദേശികൾക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗവും വിദേശികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
റെന്റ് എ കാർ മേഖല നേരത്തെ സന്പൂർണ സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ നിരവധി വിദേശികൾ ഈ ജോലി വിട്ടു. എങ്കിലും നിലവിൽ ഭൂരിഭാഗവും വിദേശികളാണ് ഈ മേഖലയിൽ. സ്വദേശികൾക്ക് ജോലിക്കാവശ്യമായ പരിശീലനം നിലവിലുണ്ട്. തൊഴിൽ കണ്ടെത്താനും എണ്ണം തിട്ടപ്പെടുത്താനും വെബ്സൈറ്റും ഉടൻ നിലവിൽ വരും.

