വെ­ള്ളക്കെ­ട്ട് നീ­ക്കാ­നാ­യി­ ഷാ­ർ‍­ജയിൽ‍ മൂ­ന്ന് മൊ­ബൈൽ‍ പന്പിംഗ് േസ്റ്റ­ഷനു­കൾ‍


ഷാർ‍ജ : വെള്ളപ്പൊക്കം നേരിടാനായി ഷാർ‍ജ നഗരസഭയുടെ മൂന്ന് മൊബൈൽ‍ പന്പിംഗ് േസ്റ്റഷനുകൾ‍. കനത്ത മഴമൂലം റോഡിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ദ്രുതഗതിയിൽ‍ നീക്കം ചെയ്യാനായി കഴിഞ്ഞ ദിവസമാണ്  പുതിയ യു.എസ്. നിർമ്‍മിത പന്പിംഗ് േസ്റ്റഷനുകൾ‍ നഗരസഭ ഡയറക്ടർ‍ ജനറൽ‍ താബിത് അലി തരിഫി പുറത്തിറക്കിയത്. 

'അൽ‍ സാദ്' എന്നപേരിലാണ്  പന്പിംഗ്് േസ്റ്റഷനുകൾ‍ പുറത്തിറക്കിയത്. മുൻ വർ‍ഷത്തിൽ‍ എമിറേറ്റിൽ‍ ഒന്നിലധികം തവണ വലിയ രീതിയിൽ‍ െവള്ളപ്പൊക്കമുണ്ടായിരുന്നു. അത്തരം സാഹചര്യത്തിലാണ് നൂതന മൊബൈൽ‍ പന്പിംഗ് േസ്റ്റഷനുകളുടെ ആവശ്യകത തിരിച്ചറിഞ്ഞതെന്ന് നഗരസഭയുടെ കീഴിൽ‍ പ്രവർ‍ത്തിക്കുന്ന പരിസ്ഥിതി വകുപ്പ് തലവൻ ഹസൻ‍ അൽ‍ തഫാഖ് പറഞ്ഞു. ഷാർ‍ജയുടെ തീരദേശ, കിഴക്കൻ പ്രദേശങ്ങളിൽ‍ മൊബൈൽ‍ പന്പിംഗ് േസ്റ്റഷനുകളുടെ എണ്ണം വർ‍ദ്ധിപ്പിക്കാനും നഗരസഭ തീരുമാനിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed