ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിനെ കളിയാക്കി ജേക്കബ് തോമസ്


തിരുവനന്തപുരം : ഓഖി ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയ്ക്ക് വിനിയോഗിച്ച നടപടിയെ കളിയാക്കി ഡിജിപി ജേക്കബ് തോമസ്. ‘പാഠം – 4 ഫണ്ട് കണക്ക്’എന്ന പേരിൽ ഫെയ്സ്ബുക്കിലൂടെയാണ് ജേക്കബ് തോമസ് തന്റെ വിമർശനം അറിയിച്ചത്.

ജീവന്റെ വില – 25 ലക്ഷം, അൽപ്പജീവനുകൾക്ക് – 5 ലക്ഷം, അശരണരായ മാതാപിതാക്കൾക്ക് – 5 ലക്ഷം, ആശ്രയമറ്റ സഹോദരിമാർക്ക് – 5 ലക്ഷം, ചികിൽസയ്ക്ക് – 3 ലക്ഷം, കാത്തിരിപ്പു തുടരുന്നത് – 210 കുടുംബങ്ങൾ, ഹെലിക്കോപ്റ്റർ കമ്പനി കാത്തിരിക്കുന്നത് – 8 ലക്ഷം, പോരട്ടേ പാക്കേജുകൾ! ഇതാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed