റോഡ് നി­ർ­മ്മാ­ണശ്രമം : പി­ന്മാ­റാൻ സമ്മതി­ച്ചതാ­യി­ ചൈന


ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ചോദ്യം ചെയ്തുള്ള പ്രകോപനം തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ ചൈന. ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിർമാണശ്രമം നടത്തിയ ചൈന പിന്മാറാൻ സമ്മതിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

 രണ്ടാഴ്ച മുന്പാണ് ചൈനീസ് സൈനികരും റോഡ് നിർമാണത്തൊഴിലാളികളും ഉൾപ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി സിയാങ് നദീതീരം വരെ എത്തിയത്. സംഘത്തെ ബിഷിങ് ഗ്രാമത്തിനു സമീപം ഇന്ത്യൻ സേന ഇവരെ തടഞ്ഞ് തിരിച്ചോടിച്ചു. ചൈനീസ് സൈന്യത്തിന്റെ രണ്ടു ബുൾഡോസറുകൾ, ടാങ്കർലോറി എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രശ്നത്തെ തുടർന്നുനടന്ന അതിർത്തി സേനാംഗങ്ങളുെട യോഗത്തിലാണ് (ബിപിഎം) പിന്മാറാനുള്ള സന്നദ്ധത ചൈന അറിയിച്ചത്. ഇന്ത്യൻ സേന പിടിച്ചെടുത്ത ബുൾഡോസറുകളും ടാങ്കർ ലോറിയും വിട്ടു കൊടുക്കണമെന്നതു മാത്രമാണ് ചൈന മുന്നോട്ടുവച്ച നിബന്ധന. പ്രശ്നം പരിഹരിച്ചതായി സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സ്ഥിരീകരിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed