ദു­ബൈ­ ഫി­റ്റ്‌നസ് ചലഞ്ചി­ന്റെ­ ഭാ­ഗമാ­യത് പത്ത് ലക്ഷത്തി­ലധി­കം പേ­ർ


ദുബൈ : ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായത് 10 ലക്ഷത്തിലധികം പേരെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി ചലഞ്ചിന് രജിസ്റ്റർ ചെയ്തത് 8,00,000 പേരാണ്. എന്നാൽ ചലഞ്ചിനോടനുബന്ധിച്ചുനടന്ന പരിപാടികളിൽ പങ്കെടുത്തവരിൽ വലിയൊരു ശതമാനവും രജിസ്റ്റർ ചെയ്യാത്തവരാണ്. ഏകദേശം 100,000 പേർ പങ്കെടുക്കുമെന്ന സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കുടുംബങ്ങളടക്കം ചലഞ്ചിന്റെ ഭാഗമായത്. 

പരിപാടിയിൽ രജിസ്റ്റർ ചെയ്തവർക്കിടയിൽ നടത്തിയ സർവ്വേയുടെ കണക്കുകൾപ്രകാരം പങ്കെടുത്തവരിൽ 44 ശതമാനം സ്കൂളുകളിൽ നിന്നും 33 ശതമാനം കോർപ്പറേഷനുകളിൽ നിന്നും 23 ശതമാനം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമാണ്. 

പങ്കെടുത്തവരിൽ 45 ശതമാനം സ്ത്രീകളായിരുന്നു. അതിൽ തന്നെ 40 വയസ്സിനുമുകളിൽ പ്രായമുള്ളവരായിരുന്നു 34 ശതമാനത്തിലധികവും. ചലഞ്ചിന്റെ ഭാഗമായവരിൽ വലിയൊരളവിൽ സ്വാധീനം ചെലുത്താൻ പരിപാടിക്കായിട്ടുണ്ടെന്നു സർവ്വേ സൂചിപ്പിക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed