സൗ­ദി­യിൽ‍ പു­തു­ക്കി­യ വൈ­ദ്യു­തി­ നി­രക്ക് ജനു­വരി­ ഒന്ന് മു­തൽ‍


റിയാദ് : സൗദിയിൽ‍ പുതുക്കിയ വൈദ്യുതി നിരക്ക് ജനുവരി ഒന്ന് മുതൽ‍ പ്രാബല്യത്തിലാകും. പെട്രോളിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെയും വിഷൻ 2030ന്റെയും ഭാഗമായാണ് ഊർ‍ജ്ജ വില വർ‍ദ്ധിപ്പിക്കാൻ‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി താരിഫ് പുതുക്കി നിശ്ചയിക്കുന്നത്. ഗാർ‍ഹികം, വാണിജ്യം, വ്യവസായം, ചാരിറ്റി ട്രസ്റ്റുകൾ‍, സർ‍ക്കാർ‍ സ്ഥാപനങ്ങൾ‍ എന്നിങ്ങിനെ ഇനം തിരിച്ചാണ് പുതുക്കിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ശതമാനം വാറ്റ് വൈദ്യുതി നിരക്കിന് ബാധകമാണ്. 

നികുതി ഈടാക്കുന്ന സേവനത്തിന്റെ ഗണത്തിലാണ് വൈദ്യുതി ഉപഭോഗം ഉൾ‍പ്പെടുന്നതെന്ന് ജനറൽ‍ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് വ്യക്തമാക്കി. ഗാർ‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി 6,000 യൂണിറ്റ് വരെ കിലോവാട്ടിന് 18 ഹലലയും 6000 യൂണിറ്റിൽ‍ കൂടിയ ഉപഭോഗത്തിന് യൂനിറ്റിന് 30 ഹലലയും ഈടാക്കും. വാണിജ്യ ആവശ്യത്തിന് 6,000 യൂണിറ്റ് വരെ 20 ഹലലയും അതിന് മുകളിലുള്ളതിന് 30 ഹലലയും, ആരോഗ്യ കേന്ദ്രങ്ങൾ‍ക്ക് ഏതളവിലുള്ള ഉപഭോഗത്തിനും യൂണിറ്റിന് 21 ഹലലയും വ്യാവസായിക ആവശ്യത്തിനുള്ളതിന് 18 ഹലലയുമാണ് നിരക്ക്. 

സർ‍ക്കാർ‍ മേഖലയിലെ സ്ഥാപനങ്ങൾ‍ക്കാണ് ഏറ്റവും കൂടിയ നിരക്ക് കണക്കാക്കിയിട്ടുള്ളത്. യൂണിറ്റിന് 32 ഹലല. ഏറ്റവും കുറഞ്ഞ നിരക്ക് ചാരിറ്റി സ്ഥാപനങ്ങൾ‍ക്കാണ്. 6,000 യൂണിറ്റ് വരെ 16 ഹലലയും അതിൽ‍ കൂടിയതിന് 20 ഹലലയുമാണ് ഇത്തരം സ്ഥാപനങ്ങൾ‍ക്ക് ഈടാക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed