50 ലക്ഷം ദി­ർ‍­ഹത്തിന്റെ സ്വർണസമ്മാനം


ദുബൈ : ഈ മാസം 26 മുതൽ‍ 2018 ജനുവരി 27 വരെ നടക്കുന്ന 23ാമത് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലി (ഡിഎസ്എഫ്)നോടനുബന്ധിച്ച് നടക്കുന്ന ദുബൈ ഗോൾ‍ഡ് ആൻ‍ഡ് ജ്വല്ലറി ഗ്രൂപ്പി (ഡി.ജി.ജെ.ജി) ന്റെ സമ്മാന പദ്ധതിയിൽ  33 ദിവസങ്ങളിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ 50 ലക്ഷം ദിർ‍ഹം വിലമതിക്കുന്ന 33 കിലോ ഗ്രാം സ്വർ‍ണം  സമ്മാനമായി നൽകും.  ഒരു ദിവസം മൂന്ന് പേർ‍ക്ക് ആകെ ഒരു കിലോ സ്വർ‍ണം പ്രകാരം 100 വിജയികൾ‍ക്ക് സമ്മാനം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

ഡി.ജി.ജെ.ജി അംഗങ്ങളായ ദുബൈയിലെ ജ്വല്ലറികളിൽ‍ നിന്ന് ഡി.എസ്.എഫ് കാലത്ത് 500 ദിർ‍ഹമിന്റെ സ്വർ‍ണമോ മുത്തോ, വാച്ചോ വാങ്ങിക്കുന്നവർ‍ക്ക് നറുക്കെടുപ്പിൽ‍ പങ്കെടുക്കാനുള്ള കൂപ്പൺ ലഭിക്കും. കിയോസ്‌ക്കുകൾ‍, ദുബൈ രാജ്യാന്തര ടെർ‍മിനലിലുകളിലെ ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ‍ എന്നിവിടങ്ങളിൽ‍ നിന്നും കൂപ്പണുകൾ‍ ലഭ്യമാകും. എല്ലാ ദിവസവും രാത്രി എട്ടിന് ദെയ്‌റ ഗോൾ‍ഡ് സൂഖിലായിരിക്കും നറുക്കെടുപ്പ്. ആദ്യത്തെ വിജയിക്ക് അര കിലോ, രണ്ടാമത്തെയും മൂന്നാമത്തെയും വിജയിക്ക് കാൽ‍ കിലോ വീതവും സ്വർ‍ണം ലഭിക്കും. ഇവർ‍ക്ക് അവസാന ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പിൽ‍ പങ്കെടുക്കാനും അവസരമുണ്ടാകും. ജനുവരി മുതൽ‍ രാജ്യത്ത് നടപ്പാക്കുന്ന മൂല്യ വർ‍ദ്ധിത നികുതി (വാറ്റ്) ഇതിനെ ബാധിക്കില്ലെന്ന് അധികൃതർ‍ പറഞ്ഞു. എന്നാൽ‍, ഇക്കാര്യത്തിൽ‍ പിന്നീട് വ്യക്തത വരുത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed