ഷാർജയിൽ സ്വദേശി സർക്കാർ ജീവനക്കാർക്ക് ശന്പള വർദ്ധന
ഷാർജ : ഷാർജയിൽ സർക്കാർ സർവ്വീസിലെ സ്വദേശികളായ ജീവനക്കാർക്ക് ശന്പളം വർദ്‍ധിപ്പിക്കും. ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. അടുത്ത ജനുവരി ഒന്നുമുതൽ പുതിയ ശന്പള വർദ്ധനവ് പ്രാബല്യത്തിൽ വരും. മൊത്തം 600 ദശലക്ഷം ദിർഹത്തിന്റെ വർദ്ധനവാണ് നിശ്ചയിച്ചിരിക്കുന്നത്.
പുതുക്കിയ ശന്പളവർദ്ധനവനുസരിച്ച് ജീവനക്കാർക്ക് അടിസ്ഥാനശന്പളം 18,500 ദിർഹമായി ഉയരും. നേരത്തെ ഇത് 17,500 ദിർഹമായിരുന്നു. ഇനിമുതൽ ഗ്രേഡ് എട്ടുവരെ അടിസ്ഥാനശന്പളത്തിൽ മാറ്റമുണ്ടാവില്ല. ജീവനക്കാർ ഒരേ തസ്തികയിൽ ആറുവർഷം പൂർത്തിയായാൽ ഗ്രേഡ് മാറ്റിനൽകാനും തീരുമാനിച്ചിട്ടുണ്ട്. ശന്പളവർദ്ധനവിന് ആനുപാതികമായി സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പെൻഷൻ വർധിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു.

