സൗ­ദി­യിൽ അടു­ത്ത വർ­ഷം ആദ്യപാ­ദത്തി­നകം പു­തി­യ ടൂ­റി­സ്റ്റ് വി­സ


ജിദ്ദ : സൗദിയിൽ പുതുതായി ഏർപ്പെടുത്തുന്ന ടൂറിസ്റ്റ് വിസ പുതുവർഷത്തിന്റെ ആദ്യ പാദത്തിനകം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരുത്തുമെന്നു സൗദി ടൂറിസ − ദേശീയ പൈതൃകജനറൽ അതോറിറ്റി. വിദേശ വിനോദ സഞ്ചാരികൾക്ക്   ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും ടൂറിസ്റ്റ് വിസ അനുവദിക്കുക. ഇതിനുള്ള  സജ്ജീകരണങ്ങൾ അതോറിറ്റിയുടെ  ഐ.ടി വിഭാഗം രൂപം കൊടുത്തുവരുന്നു. 

ആഭ്യന്തര മന്ത്രാലയത്തിന്  കീഴിലെ നാഷനൽഇൻഫർമേഷൻ  സെന്റർ, വിദേശ മന്ത്രാലയം എന്നിവരുടെ കൂടി പങ്കാളിത്തത്തോടെയാണ് ഇ−ടൂറിസ്റ്റ്  വിസ  സംവിധാനം യാഥാർത്ഥ്യമാവുന്നത്. ടൂറിസം  അതോറിറ്റിയുടെ 43ാംമതു ഡയറക്ടർ ബോർഡ്  യോഗമാണ്  ഇക്കാര്യങ്ങൾ  തീരുമാനിച്ചത്‌. അതോറിറ്റി  മേധാവി  സുൽത്താൻ ബിൻ സൽമാൻ  രാജകുമാരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.  

സൗദിയുടെ  വിഷൻ 2030 പദ്ധതി  സാക്ഷാൽകരിക്കുന്ന തിനായി രൂപം കൊടുത്ത ദേശീയ പരിവർത്തന രേഖയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസ നിലവിൽ വരുന്നത്. അതോറിറ്റിയുടെഅംഗീകാരം കാത്തിരിക്കുന്ന ടൂറിസ്റ്റ് വിസ നിയമാവലിയുടെ കരട് തയ്യാറായതായും അധികൃതർ അറിയിച്ചു.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed