അത്യാധുനിക സൌകര്യങ്ങളോടെ മക്കയില്‍ പാര്‍ക്കിംങ് കേന്ദ്രങ്ങള്‍
റിയാദ്: അത്യാധുനിക സൌകര്യങ്ങളോടെ മക്കയില്‍ പുതിയ പാര്‍ക്കിംങ് കേന്ദ്രങ്ങള്‍ നിലവില്‍ വന്നു. രണ്ടായിരത്തി അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മക്ക പാര്‍ക്കിങ് റെന്‍റല്‍ പദ്ധതി വിഭാഗമാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. ഈ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മുന്‍കൂട്ടി കരസ്ഥമാക്കിയ നമ്പറിലുള്ള നിലകളിലേക്ക് യന്ത്രസഹായത്തോടെ വാഹനം ഉയര്‍ത്തും. വണ്ടിയുടെ ഉടമസ്ഥന്‍ തിരിച്ചുവരുമ്പോള്‍ വാഹനം തിരികെ താഴെയിറക്കി കൈമാറും. പാര്‍ക്കിംങ് ഏരിയയിലൂടെ മുകളിലേക്ക് വാഹനം ഓടിച്ചു പോവേണ്ട ആവശ്യമുണ്ടാകില്ല. രണ്ടായിരത്തി അഞ്ഞൂറ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്. മസ്ജിദുല്‍ ഹറാമിന് പരിസരത്തെ പാര്‍ക്കിങ് ചാര്‍ജ്ജ് ഏറ്റവും കൂടിയത് മണിക്കൂറിന് 10 റിയാലാണ്. സിറ്റിയുടെ പുറത്തുള്ള സൂഖ് ഭാഗങ്ങളില്‍ മൂന്ന് റിയാലായിരിക്കും ഈടാക്കുക. റമദാനിലും ഹജ്ജ് വേളയിലുമെല്ലാം ചാര്‍ജ്ജില്‍ മാറ്റമുണ്ടാകുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.

