സിപിഐഎം ആസ്ഥാനത്തിനു മുന്നിൽ ബിജെപി അക്രമം


ഡൽഹി : സിപിഐഎം ദേശീയ ആസ്ഥാനമന്ദിരമായ എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. എകെജി ഭവനു മൂന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തകർത്തു. അക്രമാസക്തരായ ആർഎസ്എസ് പ്രവർത്തകരെ ചെറുക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് പൊലീസ് തടയുകയായിരുന്നു. ഇതിനിടെയാണ് ബാരിക്കേഡ് തകർത്ത് ബിജെപി പ്രവർത്തകർ എകെജി ഭവനിലേക്ക് അടുത്തത്. വടികളും ആയുധങ്ങളുമായാണു ബിജെപി പ്രവർത്തകർ എത്തിയത്. ഇവർ പൊലീസുമായി ഏറ്റുമുട്ടുകയാണ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി അടക്കമുള്ളവർ എകെജി സെന്ററിലുള്ള സമയത്താാണു പുറത്ത് ബിജെപി പ്രവർത്തകർ അക്രമം നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed