2026-27 കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു; മന്ത്രിസഭയുടെ അംഗീകാരം


ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യം കാത്തിരുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. രാവിലെ 10.15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കാബിനറ്റ് യോഗം ബജറ്റ് നിർദ്ദേശങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി. തുടർന്ന് 11 മണിയോടെ ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചു. ആദ്യമായാണ് ഒരു കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിക്കൊണ്ട് ഇടത്തരക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസന പദ്ധതികൾക്കായി പ്രത്യേക പാക്കേജ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നു. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പർപ്പിൾ കാഞ്ചീപുരം സാരി ധരിച്ചാണ് മന്ത്രി പാർലമെന്റിലെത്തിയത്. ഡിജിറ്റൽ ബജറ്റിന്റെ ഭാഗമായി ചുവന്ന ഉറയിട്ട ടാബ്‌ലറ്റുമായി എത്തിയ മന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed