മയക്കുമരുന്ന് കടത്ത് കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി


ശാരിക

റിയാദ്: മമയക്കുമരുന്ന് കടത്ത് കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി. സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് വിദേശികളെ ശിക്ഷക്ക് വിധേയമാക്കിയത്. ഇത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം മുഹമ്മദ് ഉമര്‍, മുറാദ് യാക്കൂബ് ആദം സിയോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

ഹാഷിഷ് കടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽനിന്ന് വൻതോതിൽ ഹാഷിഷ് പിടികൂടി. രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും വിൽപന നടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ലഹരിയുടെ വിപത്തില്‍നിന്നും രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

കേസിന്റെ തുടക്കത്തില്‍ തന്നെ പിടിയിലായ ഇരുവര്‍ക്കും കീഴ്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

സമാന കേസില്‍ കഴിഞ്ഞ മാസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

article-image

sdfgs

You might also like

  • Lulu Exchange
  • Straight Forward

Most Viewed