സൗദി: മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി


അക്ബർ പൊന്നാനി

ജിദ്ദ: രാജ്യത്തേക്ക് ഹാഷിഷ് എന്ന മയക്ക്മരുന്ന് കടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് വിദേശികൾക്കുള്ള വധശിക്ഷ സൗദി അറേബ്യ നടപ്പാടാക്കി. രണ്ടു പ്രതികളും സോമാലിയൻ പൗരന്മാരാണ്. ഇരുവർക്കുമുള്ള ശിക്ഷ ദക്ഷിണ സൗദിയിലെ നജ്‌റാൻ നഗരത്തിൽ വെച്ചാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

മയക്കുമരുന്ന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സമൂഹത്തിലും യുവാക്കൾക്കിടയിലും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും കാരണമാക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന വിവരിച്ചു.

കുറ്റവാളികൾ പിടിയിലായ ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലൂടെ കുറ്റകൃത്യം തെളിയുകയും അനന്തരം ജുഡീഷ്യൽ അവകാശം നൽകുകയും കോടതിയുടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം ഉണ്ടായ രാജകീയ ഉത്തരവിനെ തുടർന്നാണ് ശിക്ഷാവിധി നടപ്പിലാക്കിയതെന്നും പ്രസ്താവന തുടർന്നു.

മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുന്നതിനും മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും പ്രമോട്ടർമാർക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിനും സൗദി അറേബ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed