പ്രൗഢം, ശ്രേഷ്ഠം ഇസ്പാഫ് പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ്സ് വിതരണം; മുഖ്യാതിഥിയായി സൗദി യൂണിവേഴ്‌സിറ്റി ഡീൻ


അക്ബർ പൊന്നാനി

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കൾക്ക് സമ്മാനിച്ചു. വിദ്യാർത്ഥികളുടെയും മാതാപിതാക്കൾക്കുള്ള പ്രയത്നങ്ങൾക്കുള്ള അംഗീകാരവും പ്രോൽസാഹനവുമായ ഈ അവാർഡ് രണ്ട് പതിറ്റാണ്ടുകളായി ഇസ്പാഫ് പ്രതിനിധികൾ നടത്തിവരുന്നത്.

അവാർഡ് ഏർപ്പെടുത്തിയതിന് പിന്നിലെ ചേദോവികാരവും അതിലൂടെയുണ്ടാകുന്ന പ്രചോദനവും പരിപാടിയിൽ പങ്കെടുത്തവരുടെ പ്രശംസക്ക് പാത്രമായി. പ്രൗഡഗംഭീരമായ പരിപാടി നടത്തിപ്പിലെ മികവ് കൊണ്ടും വ്യത്യസ്തത കൊണ്ടും കൂടി ശ്രദ്ധേയമാവുകയും ചെയ്തു.

ജിദ്ദയിലെ ഇഫ്ഫത്ത് യൂനിവേഴ്സിറ്റി ഡീൻ ഡോ. രീം അൽമദനി മുഖ്യാതിഥി ആയിരുന്നു, വിദ്യാർത്ഥികളെ അഭിനന്ദിച്ചതോടൊപ്പം കരിയറിൽ കൂടുതൽ ഉന്നതിയിൽ എത്തുമ്പോൾ അക്കാദമിക മികവിനൊപ്പം മൂല്യങ്ങൾ മുറുകെ പിടിക്കുവാൻ അവർ വിദ്യാർത്ഥികളെ ഉണർത്തി.

തുടർന്ന് യൂനിവേഴ്സിറ്റിയുടെ 50% സ്കോളർഷിപ്പ് +2 വിലെ അവാർഡ് ജേതാക്കൾക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 20 രക്ഷിതാക്കള്‍ക്കും, 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 13 രക്ഷിതാക്കള്‍ക്കും, മികച്ച അക്കാദമിക് പ്രകടനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ 16ാളം വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ മുഖ്യാതിഥികൾ സമ്മാനിച്ചു.

ഇസ്പാഫ് ജിദ്ദ പ്രസിഡണ്ട് എഞ്ചി. മുഹമ്മദ് ബൈജുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജെനറൽ സെക്രിട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതമാശംസിച്ചു. ഇസ്പാഫ് ചെയ്ത് വരുന്ന വിവിധ പദ്ധതികളെ കുറിച്ചും ഇരുവരും വിശദീകരിച്ചു. അഹമദ് ഹിഫ്സു റഹ് മാൻ്റെ ഖിറാഅത്തോടുകൂടിയാണ് പരിപാടി തുടങ്ങിയത്. അവാർഡ് ദാനം മുഖ്യാതിഥികളായ എഞ്ചി. ജുനൈസ് ബാബു (ഗുഡ്‌ ഹോപ്പ് അക്കാഡമി), ഇന്ത്യൻ സ്കൂൾ (ഗേൾസ് ) വൈസ് പ്രിൻസിപ്പൽ ഫർഹദന്നിസ ടീച്ചർ, സ്കൂൾ മാനേജ് കമ്മിറ്റി അംഗം ഡോ. അബ്ദുൽ സുബൈർ, സാദിഖ തരന്നും, ഡോ. ഷിബു (ഗുഡ്‌ ഹോപ്പ് അക്കാഡമി) നിർവഹിച്ചു.

ഡോ. അബ്ദുൽ സുബൈർ ഇന്ത്യൻ സ്കൂൾ വിദ്യർത്ഥികളുടെ JEE NEET പോലുള്ള ഉന്നത വിദ്യാഭ്യാസത്തിന്നു വേണ്ടിയുള്ള പരീക്ഷകളിലെ കഴിവിനെ കുറിച്ചും, രക്ഷിതാക്കൾ അതിൽ പുലർത്തേണ്ട ഉന്നലിനെ കുറിച്ചു പ്രതിപാദിച്ചു. ഇസ്പാഫ് ഈ മേഖലയിലെ നേട്ടങ്ങൾക്കും കുട്ടികൾക്കുള്ള അവാർഡ് ഉൾപ്പെടുത്തണമെന്നും അത് വിദ്യർത്ഥികൾക്ക് കൂടുതൽ പ്രാചോദനമാകുമെന്ന് ആവിശ്യപ്പെട്ടു.

മറ്റു അതിഥികളായ അമീറലി (ഗ്ലോബൽ ബ്രിഡ്ജ് കമ്പനി), ഡോ. മുഷ് കാത്ത് മുഹമ്മദലി (റയാൻ ഇൻ്റർനാഷണൽ ക്ലിനിക്ക് ) , നിഷാം (എം ആർ എ റെസ്റ്റോറൻ്റ്സ്) , റിയാസ് കെ എം (ബ്രീസ് എയർ കണ്ടീഷനിംഗ്) , വാസു വെള്ളേടത്ത്, അൻവർ അബ്ദുറഹ്‌മാൻ (ഗ്രീൻ ബോക്സ് ലോജസ്റ്റിക്സ് ), ബാസിൽ ബഷീർ ( ഇഎഫ് എസ് കമ്പനി) , മുഹമ്മദ് ഷമീർ (അരാസ്കോ ഇൻ്റർനാഷനൽ കമ്പനി ), ലത്തീഫ് മൊഗ്രാൽ (കാഫിലാസ് വില്ലാസ് & അപ്പാർട്ട്മെൻ്റ്സ്) അവാർഡ് വിതരണത്തിൽ സന്നിഹിതരായിരുന്നു.

വേദി കൈകാര്യം ചെയ്ത എഞ്ചി. മുഹമ്മദ് കുഞ്ഞി, ആംഗർമാരായ ദിയാ സാദത്തും അഹ്‌ലം അൻവർ ലാലും പരിപാടിക്കു മാറ്റു കൂട്ടി. പ്രോഗ്രാം കണ്‍വീനര്‍ - എഞ്ചിനീയര്‍ ബുഷൈര്‍ അബൂബക്കറിൻ്റെയും, എഞ്ചിനീയര്‍ അജ്‌ന അന്‍വര്‍ലാലിൻ്റെയും, ഇസ്പാഫ് പ്രധിനിതികളുടെയും കൂട്ടായ പ്രവർത്തനം അവാർഡ് ദാന ചടങ്ങിൻ്റെ വിജയമായിരുന്നു. ഇസ്പാഫ് ഉപദേശക സമിതി മെംബേർസ് ആയ സലാഹ് കാരാടൻ, നാസർ ചാവക്കാട്, മറ്റു ഇസ്പാഫ് പ്രതിനിധികളായ റിയാസ് പികെ, ശിഹാബ് പിസി, ഹിഫ്‌സു റഹ്മാൻ, വി പി അഹമ്മദ് യൂനസ്, അൻവർ ഷാജ, ജൈസൽ ബാബു, അബ്ദുൽ റഷാദ് കരുമാറ, അൻവർ ലാൽ, ഹാനി അമീർ അലി, റഫീഖ് പാണക്കാട്, മുഹമ്മദ് ഷമീർ, ആദിൽ ഇല്ലിക്കൽ, അനസ് മുഹമ്മദ്, മുഹമ്മദ് ബഷീർ, അബ്ദു റഹിമാൻ വലിയാകത്, മുഹമ്മദ് നൗഷാദ്, അബ്ദുൽ മജീദ് വിപി, അബ്ദുൽ ഗഫൂർ വളപ്പന്, ഫവാസ് കടപ്രത്, ആൻസി ബുഷൈർ പങ്കെടുത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed