തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശം


ദോഹ: നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഉയരത്തില്‍ നിന്ന് ജോലി ചെയ്യാന്‍ വേണ്ടി നിര്‍മിക്കുന്ന തൂക്കുമരത്തട്ടുകള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം. ഇത്തരം തട്ടുകളുടെ സുരക്ഷ സംബന്ധിച്ച്‌ നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷണല്‍ സേഫ്റ്റിഹെല്‍ത്ത് വകുപ്പാണ് ഗൈഡ് നവീകരിച്ചത്.

നവീകരിച്ച ഗൈഡ് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. സുരക്ഷിതമല്ലാത്ത തട്ടുകളില്‍ നിന്നുള്ള വീഴ്ച അംഗവൈകല്യങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകുന്നത് പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.

കെട്ടിടത്തിന്‍റെ മുകളിലേക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോകാനും ഉയരത്തില്‍ നിന്ന് ജോലി ചെയ്യാനുമൊക്കെ ഇത്തരം തട്ടുകളാണ് ഉപയോഗിക്കുന്നത്. പല തട്ടുകളില്‍ നിന്നുള്ള വീഴ്ചയുടെ കാരണങ്ങള്‍, അപകടം എങ്ങനെ ഒഴിവാക്കാം, തട്ടുകളുടെ നിര്‍മാണത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്.

പലക തട്ടിന്‍റെ കാലുകള്‍ക്ക് അടിയില്‍ അനുയോജ്യമായ ഉറപ്പുള്ള പലക ഉണ്ടായിരിക്കണം, തട്ട് കൂടുതല്‍ ആടാതിരിക്കാന്‍ പര്യാപ്തമായ തരത്തില്‍ ഇരുവശങ്ങളിലും ബലമേറിയ ബാരിയറുകള്‍ ഉണ്ടായിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗൈഡില്‍ ഉണ്ട്. തൂക്കുപലകകളില്‍ ഉപയോഗിക്കാവുന്ന പരമാവധി ഭാരത്തിന്‍റെ അളവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed