കബഡി താരങ്ങളായ ഇരട്ട സഹോദരിമാർ സിനിമയിൽ


കൊല്ലം:  ചെറുപ്പം തൊട്ടേ കബഡി കളിച്ച് സബ് ജൂനിയർ, സീനിയർ കബഡി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടി ഇന്ന് ലോകമെന്പാടുമുള്ള കബഡിപ്രേമികളുടെ ശ്രദ്ധയാകർഷിച്ച കൊല്ലം പരവൂർ സ്വദേശികളായ വിദ്യ−-വൃന്ദാ സഹോദരിമാർക്ക് തമിഴിലെ പ്രശസ്ത സംവിധായകൻ സുശീന്ദ്രൻ സംവിധാനം ചെയ്ത കെന്നഡി ക്ലബ് എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണം. ആദ്യം മടിച്ചെങ്കിലും പിന്നീട് കേരളസ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു. 

കെന്നഡി ക്ലബിലെ ഞങ്ങൾ അഭിനയിച്ച രംഗങ്ങൾ സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾക്ക് തന്നെ വിശ്വസിക്കാനായില്ല. സിനിമയുടെ ട്രെയിലർ കണ്ടിട്ട് കൂട്ടുകാരും അഭ്യുദയകാംഷികളും അഭിനന്ദിക്കുന്പോൾ സന്തോഷവും അഭിമാനവുമുണ്ട്. ഈ അഭിനന്ദനങ്ങൾക്കെല്ലാം അവകാശികൾ ഞങ്ങളുടെ മാതാപിതാക്കൾ ബീനാ, വിമലേശൻ അമ്മാവൻ സുകേഷ് എന്നിവരാണ്. സുശീന്ദ്രൻ സാറിന്റെ സംവിധാനത്തിൽ തമിഴ് സിനിമയുടെ ബ്രാന്മാവ് ഭാരതിരാജാ സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കൂടാതെ നായകൻ ശശികുമാർ സാർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. കെന്നഡി ക്ലബിൽ അഭിനയിച്ചു എന്നതിനേക്കാൾ ഒരു കൂട്ടുകുടുംബമായി ജീവിച്ചു എന്ന് പറയുന്നതാവും ശരി. ഈ സിനിമ കബഡിയെയും അതിന്റെ മഹത്വത്തേയും വലിയ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന്ഞങ്ങൾ വിശ്വസിക്കുന്നു−അവർ പറഞ്ഞു. 

ശശികുമാർ നായകനായി അഭിനയിക്കുന്ന കെന്നഡി ക്ലബിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന ശ്രദ്ധേയ കഥാപാത്രങ്ങളാണ് വിദ്യയുടേതും വൃന്ദയുടേതും. ഭാരതിരാജ കബഡി കോച്ചായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ് നായിക. കെന്നഡി ക്ലബ് ആഗസ്ത് 15ന് പ്രദർശനത്തിനെത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed