ലോക ബീച്ച് ഗെയിംസ് ഖത്തറില്‍


ദോഹ: 2019-ലെ ലോക ബീച്ച് ഗെയിസിന് ഖത്തര്‍ ഒളിംപിക് കമ്മിറ്റി ആതിഥ്യമരുളുമെന്ന് അസോസിയേഷന്‍ ഓഫ് നാഷനല്‍ ഒളിംപിക് കമ്മിറ്റി(എഎന്‍ഒസി) അറിയിച്ചു. മനോഹരമായ കടല്‍ തീരങ്ങളുള്ള ഖത്തര്‍, കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യമൊരുക്കുമെന്ന് എഎന്‍ഒസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 2006-ലെ ഏഷ്യന്‍ ഗെയിംസ്, 2010-ലെ ലോക ഇന്‍ഡോര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്, 2015-ലെ ലോക ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വമ്പന്‍ കായിക മാമാങ്കങ്ങള്‍ നടത്തിയ പരിചയസമ്പത്ത് ഖത്തറിനുണ്ട്. 2019-ലെ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്, 2022-ലെ ലോകകപ്പ് ഫുട്ബോള്‍, 2023-ലെ വേള്‍ഡ് വാട്ടര്‍ ഗെയിംസ് തുടങ്ങിയവയും ഖത്തറില്‍ നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് ലോക ബീച്ച് ഗെയിംസ് നടക്കുക. ഗെയിംസിന് തൊട്ടുപിന്നാലെ നടക്കുന്ന എഎന്‍ഒസി ജനറല്‍ അസംബ്ലിക്കും എഎന്‍ഒസി അവാര്‍ഡ്സിനും ഖത്തര്‍ ആതിഥ്യമരുളും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed