മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികളുടെ കൂട്ടമരണം; കേന്ദ്ര ആരോഗ്യമന്ത്രി ബീഹാറിലെത്തി


പട്ന: പട്ന:  മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികൾ മരിച്ച സംഭവത്തിൽ‍ സ്ഥിതിഗതികൾ‍ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ബീഹാറിലെ ‌മുസഫർ‍പൂരിലെത്തി.  അസുഖബാധയെത്തുടര്‍ന്ന് 100ല്‍ അധികം കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. മസ്തിഷ്കജ്വരം ബാധിച്ച്   80 കുട്ടികൾ മരിച്ചു. ഇതിൽ മുസഫർ‍പൂർ‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കൽ‍ കോേളജിലാണ് ഏറ്റവും കൂടുതൽ‍ കുട്ടികൾ‍− അതായത് 69 പേർ‍− മസ്തിഷ്ക ബാധയെത്തുടർന്ന് മരിച്ചു. സ്വകാര്യ ആശുപത്രിയായ കെജ്രിവാൾ ആശുപത്രിയിൽ‍ 11 കുട്ടികളടക്കം ആകെ 80 കുട്ടികളാണ് മരിച്ചത്.  ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർ‍ഷ് വർദ്‍ധന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥിതിഗതികൾ‍‍ വിലയിരുത്താനായി മുസഫർ‍പൂറിലെത്തിയത്. സഹമന്ത്രി അശ്വിനി ചൌബെ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സോറൻ‍ എന്നിവരും സംഘത്തിലുണ്ട്. ശക്തമായ പനിയും തലവേദനയും വിറയലുമാണ് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ‍. രോഗഭീതിയെ തുടർ‍ന്ന് ജൂൺ‍ 22 വരെ സ്കൂളുകൾ‍‍ക്ക് അവധി പ്രഖ്യപിച്ചു.

article-image

ശക്തമായ പനിയും തലവേദനയും വിറയലുമാണ് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ‍. രോഗഭീതിയെ തുടർ‍ന്ന് ജൂൺ‍ 22 വരെ സ്കൂളുകൾ‍‍ക്ക് അവധി പ്രഖ്യപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed