ഖലീഫ അന്താരാഷ്ട്ര േസ്റ്റഡിയത്തിന് സുസ്ഥിരതാ പുരസ്‌കാരം ലഭിച്ചു
ദോഹ : 2022−ലെ ഫിഫ ലോകകപ്പ് േസ്റ്റഡിയങ്ങളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്ര േസ്റ്റഡിയത്തിന് സുസ്ഥിരതാ പുരസ്‌കാരം ലഭിച്ചു. ഫിഫ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഗോള സുസ്ഥിരതാ വിലയിരുത്തൽ സംവിധാനത്തിൽ (ജി.എസ്.എ.എസ്.) നിന്നുള്ള ചതുർ നക്ഷത്രപദവിയാണ് േസ്റ്റഡിയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ആഗോളതലത്തിൽ ഒരു േസ്റ്റഡിയത്തിന് സുസ്ഥിരതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സംവിധാനമാണ് േസ്റ്റഡിയത്തിന്റെ പ്രത്യേകത. പൂർണമായുംഎൽ.ഇ.ഡി ലൈറ്റുകൾ മാത്രം ഉപയോഗിച്ചാണ് േസ്റ്റഡിയത്തിലെ ലൈറ്റിംഗ് സംവിധാനം ഇവയെല്ലാമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.


