പിണക്കം മറന്ന് പെരുന്നയിലേക്ക്; മന്നം ജയന്തിക്ക് തിരിതെളിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായി എൻ.എസ്.എസ് ആസ്ഥാനമായ പെരുന്ന സന്ദർശിക്കാൻ വി.ഡി സതീശൻ ഒരുങ്ങുന്നു. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സതീശൻ പെരുന്നയിലേക്ക് എത്തുന്നത്. എൻ.എസ്.എസ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്ദർശന കാര്യത്തിൽ തീരുമാനമായത്. സമ്മേളനത്തിൽ മന്ത്രി കെ. മുരളീധരനും പങ്കെടുക്കാൻ സാധ്യതയുണ്ട്. അധികാരമേറ്റ ശേഷം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി വി.ഡി സതീശന് പരസ്യമായ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. പുതിയ സന്ദർശനത്തോടെ എൻ.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുക്കമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ജ
നുവരി ഒന്ന്, രണ്ട് തീയതികളിലായാണ് എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടക്കുന്നത്. വോട്ടിനുവേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ മുൻപ് നടത്തിയ പ്രസ്താവന സുകുമാരൻ നായരെ ചൊടിപ്പിക്കുകയും അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ നീണ്ടകാലം അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് സതീശൻ തന്നെ വന്നു കണ്ടിരുന്നതായി സുകുമാരൻ നായർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പല വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങൾ തുടർന്നതിനാൽ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം സുകുമാരൻ നായരെ കാണാനോ അനുനയ നീക്കങ്ങൾ നടത്താനോ തയ്യാറായിരുന്നില്ല.
asdssdsdds

