അമി­ത പലി­ശയ്ക്ക് പണം കടം കൊ­ടു­ക്കു­ന്നത് നി­യമവി­രു­ദ്ധമെ­ന്ന് ബഹ്റൈ­നി­ നി­യമ വി­ദഗ്ദ്ധൻ


മനാമ : ബഹ്റൈൻ നിയമപ്രകാരം അമിത പലിശക്ക് പണം കടം നൽ‍കുന്നത് വലിയ കുറ്റമാണെന്നും ബഹ്റൈൻ നിയമത്തിലെ ആർ‍ട്ടിക്കൾ‍ 401 പ്രകാരം ഇത്തരം കുരുക്കുകളിൽ‍ പെട്ട് പോകുന്നവർ‍ക്ക് കോടതിയെ സമീപിച്ചാൽ‍ നീതി ലഭിക്കുമെന്നും ബഹ്റൈനിലെ പ്രമുഖ നിയമ വിദഗ്ദ്ധനായ അഡ്വ. അഹമദ് ഹസൻ അൽ‍ അമാരി പ്രസ്താവിച്ചു. 

പണം വാങ്ങിയത് സംബന്ധിച്ച് രേഖകൾ‍ ഉണ്ടെങ്കിൽ‍ പോലും ഇതിന് സാധിക്കുമെന്നും പ്രവാസികളായ ധാരാളം പേർ‍ ഇത്തരം പരാതികളുമായി എത്തി പരിഹാരം കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശയ്ക്ക് പണം നൽ‍കിയതിന് ശേഷം നിരന്തരം ബുദ്ധിമുട്ടിക്കുന്നവർ‍ക്കെതിരെ ക്രിമിനൽ‍ കേസ് നൽ‍കാൻ സാധിക്കുമെന്നും, ഒരു വർ‍ഷം വരെ തടവ് ശിക്ഷയും, 100 ദിനാർ‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ‍ പ്രവാസികളുടെ ഇടയിൽ‍ ഏറ്റവുമധികം കാണപ്പെടുന്ന പ്രശ്നങ്ങൾ‍ തൊഴിൽ‍ സംബന്ധമായിട്ടുള്ളതാണെന്നും, സമീപകാലത്ത് ബിസിനസ് പാർ‍ട്ടണർ‍ഷിപ്പ്, കെട്ടിട ഉടമയുമായുള്ള വഴക്കുകൾ‍ എന്നിവയിൽ‍ വർ‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അഡ്വ. അഹമദ് ഹസൻ അൽ‍ അമാരി അറിയിച്ചു. ട്രാഫിക്ക് സംബന്ധമായ പരാതികൾ‍ ഏറി വരുന്നുണ്ടെന്നും, ഫൈൻ മാത്രമല്ല ശിക്ഷയെങ്കിൽ‍ നിയമവിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 20 വർ‍ഷത്തോളമായി നിയമോപദേശക രംഗത്ത് പരിചയസന്പന്നതയുള്ള അഡ്വ. അഹമദ് ഹസൻ അൽ‍ അമാരി നയിക്കുന്ന എ.എച്ച്.എ ലോ ഫേം കമേർ‍ഷ്യൽ‍, ലേബർ‍, ക്രിമിനൽ‍ എന്നിങ്ങനിയുള്ള പ്രശ്നങ്ങളിൽ‍ വിദഗ്ദ്ധ നിയമ ഉപദേശം നൽ‍കുന്നുണ്ട്. ഇത് കൂടാതെ വ്യാപരാവശ്യത്തിനുള്ള രേഖകൾ‍ തയ്യാറാക്കൽ‍, കന്പനി രൂപവൽക്കരണം, അവയുടെ നിയമപരമായ വശങ്ങൾ‍ തൃപ്തിപ്പെടുത്തൽ‍ എന്നിങ്ങനെയുള്ള സേവനങ്ങളും എ.എച്ച്.എ ലോ ഫേം നടത്തിവരുന്നു. ഇവരുമായി ബന്ധപ്പെടാൻ താൽപ്പര്യമുള്ളവർ‍ക്ക് 34005588 അല്ലെങ്കിൽ‍ 17297669 എന്നീ നന്പറുകളിൽ‍ വിളിക്കാവുന്നതാണ്. 

അടുത്ത ഞായറാഴ്ച മുതൽ ഫോർ പി.എം ന്യൂസിൽ ആരംഭിക്കുന്ന ലീഗൽ വോയിസ് എന്ന കോളത്തിലൂടെ വായനക്കാരുടെ നിയമപരമായ സംശയങ്ങൾക്ക് അഡ്വ. അഹമദ് ഹസൻ അൽ‍ അമാരി മറുപടി നൽകുന്നതായിരിക്കും. elac.bh@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്ക് നിങ്ങളുടെ ചോദ്യങ്ങൾ അയയ്ക്കുക. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed