ടിക് ടോക്ക് വീഡിയോ ലൈക്കുകൾക്കായി കടുവയെ പുറത്തിറക്കി; പാകിസ്താനിൽ 19കാരനായ ഫാം തൊഴിലാളിയെ കടുവ കടിച്ചുകൊന്നു


ഷീബ വിജയൻ


ലാഹോർ: പാകിസ്താനിലെ ഒരു ഫാംഹൗസിൽ കടുവയ്‌ക്കൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു. ടിക് ടോക്ക് ഇൻഫ്ലുവൻസറുടെ ആവശ്യപ്രകാരം കൂട്ടിൽ നിന്ന് പുറത്തിറക്കിയ കടുവ ആക്രമിച്ചതിനെ തുടർന്ന് ഫാം തൊഴിലാളിയായ തൽഹ എന്ന യുവാവാണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ ഞെട്ടലാണ് ഈ ദാരുണ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

യൂട്യൂബറായ നോമാൻ ഹസൻ എന്നയാളാണ് വീഡിയോ ചിത്രീകരണത്തിനായി വൈൽഡ് ലൈഫ് ബ്രീഡിംഗ് ഫാംഹൗസിലെ കടുവയെ കൂട്ടിൽ നിന്ന് പുറത്തിറക്കിയത്. ഫാമിലെ ജോലിക്കാരനായിരുന്ന തൽഹയോട് ദൃശ്യങ്ങൾ പകർത്തുമ്പോൾ കടുവയ്‌ക്കൊപ്പം നിൽക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഷൂട്ടിംഗിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട കടുവ തൽഹയുടെ മേൽ ചാടിവീഴുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. തൽഹയുടെ പിതാവും സഹോദരനും ഇതേ ഫാംഹൗസിലാണ് ജോലി ചെയ്തിരുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവം പുറത്തറിയാതിരിക്കാൻ നായ്ക്കളുടെ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ തുടക്കത്തിൽ ശ്രമം നടന്നിരുന്നു. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കടുവയുടെ ആക്രമണമാണ് മരണകാരണമെന്ന സത്യം പുറത്തുവന്നത്. തൽഹയുടെ പിതാവിന്റെ പരാതിയിൽ വൈൽഡ് ലൈഫ് ആക്ട് പ്രകാരം പൊലീസ് കേസെടുക്കുകയും കടുവയെ വനംവകുപ്പിന്റെ കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു.

 

article-image

cxvcvxcvcvx

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed