ചാല സ്വർണ്ണക്കവർച്ച: നഷ്ടമായത് 100 പവനല്ല, 15 പവൻ മാത്രം; കടയിൽ നിന്നിറങ്ങി മൂന്നാം മിനിറ്റിൽ കവർച്ചയെന്ന് ഉടമ


ഷീബ വിജയൻ


തിരുവനന്തപുരം: തന്റെ പക്കൽനിന്ന് 15 പവൻ സ്വർണമാണ് കവർന്നതെന്ന് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ. നേരത്തെ 100 പവൻ മുതൽ 250 പവൻ വരെ നഷ്ടമായതായാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ശുദ്ധീകരിക്കാനായി വിവിധ ജ്വല്ലറികളിൽനിന്ന് ശേഖരിച്ച 15 പവൻ പഴയ സ്വർണാഭരണങ്ങളാണ് കൈവശമുണ്ടായിരുന്നതെന്ന് ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ മോഡൽ തിരിച്ചറിഞ്ഞു. നേരത്തേ ബുള്ളറ്റ് ബൈക്കിലാണ് മോഷ്ടാക്കളെത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് ഫോർട്ട് പൊലീസിന്റെ അന്വേഷണം. ഇന്നലെ രാത്രിയാണ് സ്വർണം കവർന്നത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് ഉടമ പറഞ്ഞു. രാത്രി 10.30ഓടെ കടയിൽനിന്ന് ഇറങ്ങി. 10.33ന് മോഷണം നടന്നു. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന സ്വർണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പിടിവലിയിൽ ബാഗിന്റെ ഒരു ഭാഗം കീറിപ്പോയി. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് എത്തിയത്. ഒരു ബൈക്കിൽ രണ്ടുപേരും മറ്റൊന്നിൽ ഒരാളുമായിരുന്നു. എല്ലാവരും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവസമയത്ത് മകൻ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു -അദ്ദേഹം പറഞ്ഞു. കടയുടമയുടെ പതിവ് യാത്രാസമയവും സ്വർണം കൊണ്ടുപോകുന്ന വിവരവും അറിയാവുന്നവരാണ് പ്രതികളെന്നാണ് പൊലീസ് നിഗമനം.

article-image

cxzsxasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed