ഇറാനെതിരെ വീണ്ടും ട്രംപിന്റെ പോർവിളി; സ്വർണവില കൂപ്പുകുത്തി, ക്രൂഡ് ഓയിലിന് വീണ്ടും തീപിടിച്ചു


ഷീബ വിജയൻ

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ട്രംപ് ഭരണകൂടം വീണ്ടും പ്രകോപനപരമായ നീക്കങ്ങളുമായി മുന്നോട്ടുപോകുന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായി ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും അതിനുള്ള സമയം അതിക്രമിച്ചെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നിലപാട്. അമേരിക്കയുടെ താല്പര്യങ്ങൾക്കനുസരിച്ചല്ല കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനെതിരെ തൽക്കാലം സൈനിക നടപടിക്കില്ലെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ട്രംപ് നടത്തിയ പ്രസ്താവന ആഗോളതലത്തിൽ വലിയ ആശ്വാസം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം നിലപാട് മാറ്റിയതോടെ സാഹചര്യങ്ങൾ വീണ്ടും വഷളായി. ഇറാന്റെ സമ്പത്തിന്റെ അവകാശികൾ അമേരിക്കയാണെന്ന ട്രംപിന്റെ പ്രസ്താവനയും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ നിലപാട് മാറ്റത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയർന്നു. ആക്രമണമില്ലെന്ന പ്രഖ്യാപനത്തെത്തുടർന്ന് ബാരലിന് 90 ഡോളറിന് താഴെയെത്തിയിരുന്ന വില, സംഘർഷ സാധ്യത വീണ്ടും ഉടലെടുത്തതോടെ 95.74 ഡോളറിലേക്ക് ഉയർന്നു. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ഈ വർദ്ധനവ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക ഭീഷണിയാണ് ഉയർത്തുന്നത്. എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായാൽ രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരാൻ ഇടയാക്കും.

അതേസമയം, അമേരിക്കൻ ഭീഷണികൾക്കിടയിലും ഇറാഖും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ എണ്ണ ഉത്പാദനം വർദ്ധിപ്പിച്ചത് വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. കൂടാതെ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തടസ്സമില്ലാതെ ചരക്ക് ഗതാഗതം നടത്താമെന്ന ഇറാന്റെ ഉറപ്പും പ്രതീക്ഷ നൽകുന്നതാണ്. ട്രംപിന്റെ ഇറാൻ വിരുദ്ധ പരാമർശങ്ങൾക്ക് പിന്നാലെ അമേരിക്കയിൽ പണപ്പെരുപ്പം വർദ്ധിച്ചതായുള്ള കണക്കുകൾ കൂടി പുറത്തുവന്നതോടെ സ്വർണവില കൂപ്പുകുത്തി. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ക്രൂഡ് ഓയിൽ വിലക്കയറ്റവും സ്വർണത്തിലുള്ള നിക്ഷേപകരുടെ താല്പര്യം കുറച്ചു. ഇതോടെ സ്വർണവില ഔൺസിന് 120 ഡോളർ ഇടിഞ്ഞ് 3872 ഡോളറിലെത്തി.

article-image

hfhghfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed