ജസ്റ്റിസ് സി.എസ് കർണൻ അന്തരിച്ചു ; വിടവാങ്ങിയത് സുപ്രീംകോടതിയുമായി ഏറ്റുമുട്ടിയ മുൻ ജഡ്ജി
ഷീബ വിജയൻ
ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻ (73) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. സഹപ്രവർത്തകരായ അഭിഭാഷകരും ജഡ്ജിമാരുമായും നിരന്തരം കലഹിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു സി.എസ് കർണൻ. ജാതിവിവേചനത്തിനും അഴിമതിക്കും എതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ.
1983-ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ സി.എസ് കർണൻ, 2009 മാർച്ചിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2011 മാർച്ചിൽ സ്ഥിരം ജഡ്ജിയായി. 2016-ൽ അദ്ദേഹത്തെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. 2017 ജനുവരിയിൽ സിറ്റിങ് ജഡ്ജിമാർക്കെതിരെയടക്കം അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സുപ്രിംകോടതിയുമായുള്ള തർക്കം രൂക്ഷമായി. ഇതേ തുടർന്ന് സി.എസ് കർണനെതിരെ സ്വമേധയാ കോടതിലക്ഷ്യ നടപടികൾ ആരംഭിച്ചു.
dfsdfsfdsfdsdfs


