ഓൺ അറൈ­വൽ വി­സ: ഈ വർ­ഷം ഖത്തർ സന്ദർ­ശി­ച്ചത്‌ 401916 പേർ


ദോ­ഹ : ഓൺ അറൈവൽ വിസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഈ വർഷം ഇതുവരെ ഖത്തർ സന്ദർശിച്ചത്‌ 401916 പേർ. തൊട്ടുമുൻവർഷം ഇതേകാലയളവിലേക്കാൾ അഞ്ചു ശതമാനം അധികമാണിത്‌. ഈ വർഷം അതുവരെ ഖത്തർ സന്ദർശിച്ചത്‌ 1941752 പേരാണ്‌. ഇതിൽ 71% പേരും വ്യോമമാർഗമാണ്‌ ഖത്തറിലേക്കെത്തിയത്‌. 27% റോഡ്‌ മാർഗവും രണ്ടു ശതമാനം കപ്പലുകളിലുമാണ്‌ ഖത്തറിലേക്കെത്തിയത്‌. ഇതിൽ 513789 പേരാണ്‌ ഖത്തറിൽ അവധിക്കാലം ചെലവിടാനും ഉല്ലസിക്കാനുമായി എത്തിയത്‌. മറ്റുള്ള സന്ദർശകർ കോൺഫറൻസുകൾക്കും കായിക, സാംസ്‌കാരിക പരിപാടികൾക്കും ബന്ധു സന്ദർശനങ്ങൾക്കുമായി എത്തിയവരാണ്‌. 

സർക്കാർ വാർത്താവിതരണ ഓഫീസാണ്‌ ഈ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്‌. വിദേശ വിനോദസഞ്ചാരികളിൽ ഏറെയും ഏഷ്യ, ഓഷ്യാന മേഖലയിൽ നിന്നുള്ളവരാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മേഖലയിൽ നിന്ന്‌ ഈവർഷമെത്തിയത്‌ 216593 പേരാണ്‌. സന്ദർശകരിൽ രണ്ടാം സ്ഥാനത്ത്‌ യൂറോപ്പ് ആണ്‌. സന്ദർശകർ 64,695. മൂന്നാം സ്ഥാനത്തുള്ള മധ്യപൗരസ്‌ത്യ മേഖലയിൽ നിന്നെത്തിയത് 48151 പേരാണ്‌. വടക്കേ അമേരിക്കയിൽ നിന്ന്‌ 35,521 പേരും ഇക്കാലയളവിൽ ഖത്തർ സന്ദർശിക്കാനെത്തി. 

ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിലെ ആളുകൾക്കാണ് വിസയില്ലാതെ ഖത്തർ സന്ദർശിക്കാൻ അനുമതിയുള്ളത്. ആറുമാസ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രാ ടിക്കറ്റുമുണ്ടെങ്കിൽ വിമാനത്താവളത്തിൽ നിന്ന് സൗജന്യമായി വിസ ഇളവുലഭിക്കും. ഖത്തറിലേക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആഗസ്റ്റ് ഒന്പതിന് വിസാരഹിത സന്ദർശനാനുമതി നൽകിയത്. 80 രാജ്യക്കാർക്ക് വിസ ഇളവു നൽകിയതോടെ ഗൾഫ് മേഖലയിൽ ഏറ്റവുമെളുപ്പം എത്തിച്ചേരാവുന്ന രാജ്യമായി ഖത്തർ മാറി.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed