ഇന്ത്യയിൽ നി­ന്ന് ഖത്തറി­ലേ­ക്കു­ള്ള ഭക്ഷ്യ ഇറക്കു­മതി­യിൽ മു­ന്നൂറ് ശതമാ­നം വർ­ദ്ധനയു­ണ്ടാ­കും


ദോഹ : അടുത്ത മാർച്ചോടെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയിൽ മുന്നൂറ് ശതമാനം വർദ്ധന പ്രതീക്ഷിക്കുന്നതായി ഖത്തർ ലോജിസ്റ്റിക് മേഖല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള സുഗന്ധദ്രവ്യങ്ങളുടെയും പയറുവർഗങ്ങളുടെയും ഇറക്കുമതി ഇരട്ടിയയെന്ന് ലോജിസ്റ്റിക് കന്പനി പ്രതിനിധികൾ അറിയിച്ചു. ഖത്തറിന്റെ ഭക്ഷ്യവിപണി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ഭക്ഷ്യനിർമാതാക്കൾ തൽപ്രരാണെന്ന് ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ (ഐ.ബി.പി.എസ്) പ്രസിഡണ്ട് കെ.എം. വർഗീസ് പറഞ്ഞു. അടുത്തിടെ നടന്ന ഹോസ്പിറ്റാലിറ്റി ഖത്തർ പ്രദർശനത്തിൽ 25 ഇന്ത്യൻ കന്പനികൾ പങ്കെടുത്തിരുന്നു.

ഇന്ത്യൻ ഭക്ഷ്യ കന്പനികളിൽ ഭൂരിഭാഗം പേരും മേഖലയിലെ രണ്ടാമത്തെ ഭക്ഷ്യ വിപണിയായി ഖത്തറിനെയാണ് കണക്കാക്കുന്നത്. നേരത്തേ ഇറക്കുമതിക്ക് യു.എ.ഇയെ ആശ്രയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി വിതരണ ശൃംഖലുമായി നേരിട്ടുള്ള ഇടപെടലുകളാണ് ഇപ്പോഴുള്ളത്. അടുത്ത സാന്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയിൽ മുന്നൂറ്് ശതമാനമാണ് വർദ്ധന പ്രതീക്ഷിക്കുന്നതെന്നും വർഗീസ് പറഞ്ഞു. ഇന്ത്യ−−ഖത്തർ വ്യവസായ സമൂഹത്തിനിടയിൽ പാലമായി വർത്തിക്കുന്നതിൽ ഐ.ബി.പി.സി പ്രതിജ്ഞാബദ്ധമാണെന്നും വർഗീസ് പറഞ്ഞു.

മിതമായ നിരക്കിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുന്നുണ്ടെന്ന് ക്വാളിറ്റി ഗ്രൂപ്പ് കന്പനി അധികൃതരും വ്യക്തമാക്കി. പുതിയ വിതരണ ശൃംഖലകൾ പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ നിരവധി ഉത്പന്നങ്ങളുടെ വിലയിലും ഗണ്യമായ കുറവുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed