ദുബൈ വികസന പദ്ധതികളിൽ ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുമായി ആർ.ടി.എ
ദുബൈ : ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) വികസന പദ്ധതികളിൽ നൂതന സാങ്കേതികവിദ്യയായ ത്രിഡി പ്രിന്റിംഗ് പ്രയോജനപ്പെടുത്തും. കാൽനടക്കാർക്കുള്ള പാലം, ഹത്ത ഗേറ്റുകൾ, ബസ് സ്റ്റോപ്പ്, മറൈൻ ട്രാൻസ്പോർട് േസ്റ്റഷൻ തുടങ്ങിയവ ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യപ്രയോജനപ്പെടുത്തി നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബൈ സർക്കാരിന്റെ സ്മാർട്ട്് സിറ്റി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആർ.ടിഎയുടെ നടപടി. ആർ.ടി.എ ദുബൈ ത്രിഡി പ്രിന്റിംഗ് ആസൂത്രണ സമിതിയാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ത്രിഡി പ്രിന്റിംഗ്് സാങ്കേതികവിദ്യയിൽ ലോകത്തു മുൻനിരയിലെത്താനാണ് ആർ.ടി.എയുടെ ശ്രമമെന്നും റെയിൽ പ്രോജക്ട്സ് പ്ലാനിംഗ് ആൻഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റിധ അബ്ദുൽ ഹസൻ അറിയിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ പൊതുഗതാഗതത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനും പ്രയോജനപ്പെടുത്താനാണ് ആർ.ടി.എ ശ്രമിക്കുന്നത്. ത്രിഡിപ്രിന്റിംഗ് സാങ്കേതികവിദ്യ ദുബൈയിൽ പ്രയോജനപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് അബ്ദുൽ റിധ അബ്ദുൽ ഹസൻ പറഞ്ഞു.


