ഒമാനിൽ വിജ്ഞാനോത്സവത്തിൽ‍ അഭൂതപൂർ‍വമായ പങ്കാളിത്തം


മസ്്ക്കറ്റ് : ഒമാനിൽ ഇന്ത്യൻ സോഷ്യൽ‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ‍ അഭൂതപൂർ‍വമായ പങ്കാളിത്തം. ദാർ‍സൈത്ത് ഇന്ത്യൻ സ്‌കൂളിൽ‍ നടന്ന മത്സരത്തിൽ‍ ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ‍ നിന്നായി എണ്ണൂറിലേറെ വിദ്യാർ‍ത്ഥികൾ‍ പങ്കെടുത്തു. പ്രമുഖ സാഹിത്യകാരൻ എ.വി അനിൽ‍ കുമാർ‍ ആയിരുന്നു ക്വിസ് മാസ്റ്റർ‍. ഏറെ ഉത്സാഹത്തോടെയാണ് ഇത്തവണ അധ്യാ

പകരും രക്ഷിതാക്കളും കുട്ടികളെ പരിശീലിപ്പിച്ചത്. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞുമുഹമ്മദ് വീഡിയോ കോൺഫറൻ‍സിലൂടെ മത്സരത്തിന്റെ ഉദ്ഘാടനം നിർ‍വഹിച്ചു. 

മാതൃഭാഷയായ മലയാളഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനു പ്രവാസ ലോകത്ത് കേരള വിഭാഗം നടത്തുന്ന പ്രവർ‍ത്തങ്ങൾ‍ ഏറെ വിലമതിക്കുന്നുവെന്നു കെ .ഇ.എൻ പറഞ്ഞു. ജൂനിയർ‍, സീനിയർ‍ വിഭാഗങ്ങളിൽ‍ പ്രാഥമിക മത്സരങ്ങളിൽ‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു ടീമുകൾ‍ ഫൈനലിൽ‍ മത്സരിച്ചു. കല, സാഹിത്യം, രാഷ്ട്രീയം, കായികം, ആനുകാലികം തുടങ്ങി വിവിധ മേഖലകളിൽ‍ നിന്നായി 36 ചോദ്യങ്ങൾ‍ വീതമാണ് ഓരോ ടീമിനോടും‍‍ ചോദിച്ചത്. കാണികളിലും ആവേശം നിറച്ച മത്സരങ്ങൾ‍ക്കൊടുവിൽ‍ ജൂനിയർ‍ വിഭാഗത്തിൽ‍ ഗുബ്ര ഇന്ത്യൻ സ്‌കൂളിലെ പവിത്ര നായർ‍, ഭാവീഷ് എസ് നായർ‍, രേഷ്മ രാജ്‌മോഹൻ‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 

സീനിയർ‍ വിദ്യാർ‍ത്ഥികളുടെ മത്സരത്തിൽ‍ ഒന്നാമതെത്തിയത് ഗുബ്ര ഇന്ത്യൻ സ്‌കൂളിലെ ലക്ഷ്മി സജീവ്, മാളവിക ശിവപ്രസാദ്, വൈഷ്ണവ് സാബു നായർ‍ എന്നിവരാണ്.

കേരള വിഭാഗം കൺവീനർ‍ രതീശന്റെ അധ്യക്ഷതയിൽ‍ ചേർ‍ന്ന സമാപന സമ്മേളനത്തിൽ‍ ഇന്ത്യൻ സോഷ്യൽ‍ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സിക്രട്ടറിയും കേരള വിഭാഗം സ്ഥാപക കൺവീനറുമായ പി.എം ജാബിർ‍ കേരള വിഭാഗം ഭാരവാഹികൾ‍ എന്നിവരുടെ സാന്നിധ്യത്തിൽ‍ വിജയികൾ‍ക്ക്  എ.വി അനിൽ‍ കുമാർ‍ പ്രശസ്തി പത്രവും ഫലകവും വിതരണം ചെയ്തു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed