കർ­ദി­നാൾ ബി­ഷാ­റ അൽ റാ­യി­ സൗ­ദി­ സന്ദർ­ശി­ച്ചു­


ജിദ്ദ : ലെബനനിലെ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് തലവൻ കർദിനാൾ ബിഷാറ അൽറായി സൗദി  സന്ദർശിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം സൗദിയിലെത്തിയത്. റിയാദിലെ എയർബേസ് വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാത്രിയാർക്കീസ് അധ്യക്ഷനെ അറേബ്യൻ ഗൾഫ് കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഥാമിർ അൽസുബ്ഹാനും മറ്റു ഉന്നതരും ചേർന്ന് എതിരേറ്റു. സൗദി അറേബ്യ സന്ദർശിക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ പുരോഹിതനാണ് ബിഷാറ അൽറായി.

ലബനനിലെ ക്രൈസ്തവ സഭാ അധ്യക്ഷന്റെ സൗദി സന്ദർശന ത്തോടനുബന്ധിച്ചുള്ള ചർച്ചകളിൽലബനൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സഅദ് അൽഹരീരി രാജി വെച്ചത് വിഷയമാകുമെന്ന് വിവിധ കേന്ദ്രങ്ങൾ നിരീക്ഷിച്ചിരുന്നു.

ഈ മാസം നാലിന് സൗദി തലസ്ഥാനത്തു വെച്ചായിരുന്നു അൽഹരീരി രാജി പ്രഖ്യാപിച്ചത്. തുടർന്നും റിയാദിൽ തങ്ങുന്ന അദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ബെയ്‌റൂട്ടിലേയ്ക്ക് മടങ്ങുന്നുവെന്ന് വാർത്തയുണ്ട്. മേഖലയിലെ സംഘർഷത്തിലേക്ക് ലബനനെ വലിച്ചിഴക്കരുതെന്നു ബാഷാറയോട് അടുപ്പമുള്ള കേന്ദ്രങ്ങൾ പറഞ്ഞിരുന്നു.

രാജിവെച്ച പ്രധാനമന്ത്രിയും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്. മതങ്ങൾ തമ്മിലുള്ള സമാധാനപൂർണമായ സഹവർത്തിത്വത്തിന്റെ ഉജ്വല സന്ദേശമായിരിക്കും കർദിനാൾ അൽറായിയുടെ സൗദി സന്ദർശനം. അതിനെ തുടർന്ന് തുടർന്ന് മതങ്ങൾക്കിടയിലെ കൂടുതൽ തുറന്ന സമീപനങ്ങളും സമ്പർക്കങ്ങളും ലക്ഷ്യം വെച്ചുകൊണ്ടുള്ള കൂടുതൽ കാൽവയ്പുകൾ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

ഭീകരതയെയും ഇസ്ലാമിനെയും വേർതിരിച്ചു മനസ്സിലാക്കണമെന്ന് കർദിനാൾ അൽറായി അമേരിക്കൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. മതങ്ങൾ തമ്മിൽ സമാധാന പൂർണമായ സഹവർത്തിത്വത്തിന്റെ പുതിയ ഭാഷ രൂപപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി സന്ദർശിക്കുന്ന ആദ്യ ക്രൈസ്തവ മേലധ്യക്ഷനാണ് അന്ത്യോക്യാ സിറിയൻ മരോനൈറ്റ് സഭയുടെ തലവനായ അൽറായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലെ ഏക അറബ് കർദിനാളാണ് അദ്ദേഹം. 

തീവ്രവാദത്തെയും ഭീകരതയെയും നിരാകരിച്ച് സഹവർത്തിത്വത്തെയും സംവാദത്തെയും ഉയർത്തിപ്പിടിക്കുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും കർദിനാൾ അൽറായി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed