'വിദ്യാർഥികൾ മാപ്പെഴുതി നൽകാൻ സവർക്കറല്ല': വിസിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്


ഷീബ വിജയൻ


കാലടി: മാപ്പെഴുതി നൽകാൻ കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും അവർ ഗോഡ്‌സെയെപ്പോലെ അക്രമകാരികളുമല്ലെന്നും നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും വിദ്യാർഥികൾക്കൊപ്പം നിൽക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികൾ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന വൈസ് ചാൻസലറുടെ ആരോപണം നാടകമാണ്. കലാവിഷ്കാരത്തിലൂടെ പ്രതികരിച്ച വിദ്യാർഥികളുടെ നിലപാട് മനസിലാക്കാനുള്ള ബുദ്ധി വിസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം ശക്തമായി തുടരുകയാണ്. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം ഒരുക്കണമെന്ന ഹരജി ഹൈക്കോടതി ഉടൻ പരിഗണിക്കും.

article-image

dfsdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed