രാജ്യ പുരസ്‌കാർ അവാർഡ് നേടിയ 19 വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ അനുമോദിച്ചു


പ്രദീപ് പുറവങ്കര

മനാമ: അഭിമാനകരമായ രാജ്യ പുരസ്‌കാർ അവാർഡ് നേടിയ 19 വിദ്യാർത്ഥികളെയും അവരുടെ സ്‌കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരെയും ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. ആറ് സ്‌കൗട്ടുകളും 13 ഗൈഡുകളും ഉൾപ്പെടുന്ന അവാർഡ് ജേതാക്കൾ, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൽ ഈ വിശിഷ്ട അംഗീകാരം നേടിയ ബഹ്‌റൈനിൽ നിന്നുള്ള ആദ്യ ബാച്ചാണ്. ഈ അവാർഡ് ഇന്ത്യൻ സ്‌കൂളിനും രാജ്യത്തെ സ്‌കൗട്ടിംഗ് സമൂഹത്തിനും ഒരു ചരിത്ര നേട്ടമായി മാറി.

സ്‌കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി വിദ്യാർത്ഥികളെ പൂച്ചെണ്ട് നൽകി അനുമോദിച്ചു. അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്‌കൗട്ട് അവാർഡ് ജേതാക്കളായ ജതിൻ ജാംഗീർ, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാൻ അബ്ദുൾ ഷുക്കൂർ, ബെർഹാനു ഇബൻലാൽ, മൗറീസ് വർഗീസ് മോൻസി എന്നിവർ അവാർഡിന് അർഹരായി. ഗൈഡ് അവാർഡ് നേടിയവരിൽ ആൻ പോൾ, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസൻ ഡിജു, നീലാംബരി നൈജു, സെയ്‌റ പോൾ കൈതാരത്ത്, വർഷിണി പ്രഭാകരൻ, ശ്രേയ പ്രശാന്ത് കാർക്കല, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവേറ്റ ആന്റണി, ഹിരണ്മയി അയ്യപ്പൻ നായർ, നിഹാര ലിതീഷ് പണിക്കർ എന്നിവർ ഉൾപ്പെടുന്നു.

ഇതോടൊപ്പം സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ ആർ. ചിന്നസാമി, വനിതാ കുമാരി, ചിത്ര സതീഷ്, ആശാ ലത, ഉഷാ സുരേഷ്, ശുഭ അജി, അനീഷ സംഗീത്, അരുൾ രാമലിംഗം, ഗിരിജ എം.കെ., ജയശ്രീ ചെങ്ങോത്ത്, വിജയൻ നായർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിലെ ഏറ്റവും ഉയർന്ന സംസ്ഥാനതല അംഗീകാരങ്ങളിലൊന്നാണ് രാജ്യ പുരസ്‌കാർ. കൂടാതെ രാഷ്ട്രപതി അവാർഡിലേക്കുള്ള പ്രധാന ചുവടുവെപ്പുകൂടിയാണിത്. സ്കൗട്ടിംഗ് കഴിവുകൾ, അച്ചടക്കം, നേതൃത്വം, സ്വാശ്രയത്വം, സമൂഹസേവനം എന്നിവയിൽ മികച്ച പ്രാവീണ്യം പ്രകടിപ്പിക്കുന്ന സ്കൗട്ടുകൾക്കും ഗൈഡുകൾക്കുമാണ് ഈ അവാർഡ് നൽകുന്നത്.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ അവാർഡ് ജേതാക്കളെയും അധ്യാപകരെയും അനുമോദിച്ചു.

article-image

DSSDDS

article-image

ASADSSAS

article-image

ASSS

article-image

AXSXSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed