അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണ കോടതി; "കോടതിയിൽ വരുന്നത് ഉറങ്ങാൻ"
ഷീബ വിജയൻ
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണാ വേളയിൽ വെറും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും എത്തുന്ന സമയത്ത് തന്നെ ഉറങ്ങുകയാണ് പതിവെന്നും കോടതി നിരീക്ഷിച്ചു. കോടതിയെ വിശ്രമസ്ഥലമായാണ് അഭിഭാഷക കാണുന്നതെന്നും കോടതി വിമർശിച്ചു. കോടതി കാര്യങ്ങൾ കേൾക്കുന്നില്ലെന്ന് പുറത്തു പറയുന്ന അഭിഭാഷക കോടതിയിൽ ഹാജരാകുന്നില്ലെന്നും, കോടതി അലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി.
asadssaas

