ഖത്തർ ബോട്ട് ഷോയ്ക്ക് ഒരുങ്ങി ഓൾഡ് ദോഹ പോർട്ട്


ഷീബ വിജയൻ

ദോഹ: സഞ്ചാരികളെയും സന്ദർശകരെയും ഏറെ ആകർഷിച്ച ഖത്തർ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന് ഒരുങ്ങി ഓൾഡ് ദോഹ പോർട്ട്. ആഗോള ബ്രാൻഡുകളും, സമുദ്ര യാത്രാ രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും ആഡംഭരവും പ്രദർശിപ്പിക്കുന്ന ഖത്തർ ബോട്ട് ഷോ പരിപാടിക്ക് നവംബർ അഞ്ചു മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിലാണ് വേദിയാകുക. ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചാണ് ഓൾഡ് ദോഹ പോർട്ടിൽ പ്രഥമ ബോട്ട് ഷോ 2024ൽ അരങ്ങേറിയത്. ലോകമെങ്ങുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിച്ച വേദിയായിരുന്നു പ്രഥമ ബോട്ട് ഷോ. കടൽ യാത്രാ വിനോദ മേഖലയിലെ അത്ഭുതക്കാഴ്ചകളുടെ സംഗമമായാവും രണ്ടാമത് ബോട്ട് ഷോ എത്തുന്നത്.

സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമ്മദ് അൽ ലിൻഗാവി തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തവണത്തെ ബോട്ട് ഷോയിൽ സജ്ജീകരിക്കുന്നത്.

article-image

ംെോേംംെോേ

You might also like

  • Straight Forward

Most Viewed