ഫിഫ അണ്ടർ 17 ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്തിറക്കി


ഷീബ വിജയൻ

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ആരാധകർക്കായി ഔദ്യോഗിക ഗാനം പുറത്തിറക്കി. നാളെയുടെ താരങ്ങൾ -എന്ന ഔദ്യോഗിക ഗാനം ഈജിപ്തിലെ നൂർ, നൈജീരിയയിലെ യാർദൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഭാവിയിലെ താരങ്ങളെ വളർത്തുന്ന കായിക മാമാങ്കത്തിന് ആവേശം ഒട്ടും ചോരാതെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. നവംബർ മൂന്നു മുതൽ ആസ്പയർ സോണിൽ നടക്കു ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അർജന്റീനയടക്കമുള്ള ടീമുകൾ നേരത്തേ ദോഹയിലെത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിൽ ഒരു ദിവസം എട്ടു മത്സരങ്ങളാണ് ആസ്പയർ സോണിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്നത്. നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്.

article-image

ംെംെംെെം

You might also like

  • Straight Forward

Most Viewed