ഖത്തർ അമീർ യു.എൻ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി


ഷീബ വിജയൻ


ദോഹ I ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി യു.എൻ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ഖത്തറിനുനേരെ നടത്തിയ ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം നടപടി മേഖലയിലെ സുരക്ഷ സാഹചര്യങ്ങളെ കൂടുതൽ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ഗസ്സ മുനമ്പിൽ മാനുഷിക സഹായം എത്തിക്കുന്നതിനും വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിനും അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്ന് ഇരുവരും ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ, ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പുതിയ സംഭവ വികാസങ്ങളും ചർച്ചയായി. അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ അറബ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്താണ് യോഗം നടന്നത്.

article-image

DFDFSDFSDFS

You might also like

Most Viewed