തിളച്ച പാൽപാത്രത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ഷീബ വിജയൻ
അമരാവതി I തിളച്ചപാലുള്ള പാത്രത്തിൽ വീണ് ഒന്നരവയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിൽ അനന്തപൂർ ജില്ലയിലെ ബുക്കരായസമുദ്രം മണ്ഡലത്തിലെ കൊരപ്പാടിനടുത്തുള്ള അംബേദ്കർ ഗുരുകുൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിത ആണ് മരിച്ചത്. സംഭവദിവസം മകളെയും കൂട്ടിയാണ് കൃഷ്ണവേണി സ്കൂളിൽ ജോലിക്ക് എത്തിയത്. അബദ്ധത്തിൽ പാത്രത്തിൽ വീണ കുട്ടി വേദനകൊണ്ട് പുളഞ്ഞു. പാത്രത്തിൽ നിന്നും പുറത്തുകടക്കുവാൻ കുട്ടി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കരച്ചിൽ കേട്ടെത്തിയ കൃഷ്ണവേണി കുഞ്ഞിനെ ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ കുഞ്ഞ് മരിക്കുകയായിരുന്നു.
ZSSDAS